ശബരിമല ദര്‍ശനം; കര്‍ശന നിര്‍ദ്ദേശങ്ങളുമായി DGP ലോക്‌നാഥ് ബെഹ്‌റ

തുലാമാസപൂജകള്‍ക്കായി ശബരിമല  (Sabarimala) ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. 

Last Updated : Oct 17, 2020, 02:46 PM IST
  • ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങളാണ് DGP ലോക്‌നാഥ് ബെഹ്‌റ നല്‍കിയിരിക്കുന്നത്
  • കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും ഭക്തര്‍ പാലിച്ചിരിയ്ക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
  • ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവൂ
 ശബരിമല ദര്‍ശനം;  കര്‍ശന നിര്‍ദ്ദേശങ്ങളുമായി  DGP ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം : തുലാമാസപൂജകള്‍ക്കായി ശബരിമല  (Sabarimala) ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. 

ഇന്ന് മുതല്‍ ഭക്തര്‍ക്ക്‌ സന്നിധാനത്തേക്ക് പ്രവേശിക്കാം. 

എന്നാല്‍, ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങളാണ്  DGP ലോക്‌നാഥ് ബെഹ്‌റ (Loknath Behera)പുറപ്പെടുവിച്ചിരിയ്ക്കുന്നത്.  

കോവിഡ്  (COVID-19) പ്രോട്ടോകോള്‍ നിര്‍ബന്ധമായും ഭക്തര്‍ പാലിച്ചിരിയ്ക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.  ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവൂ എന്ന് സംസ്ഥാന പോലീസ് മേധാവി  ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു. സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകള്‍ കരുതണം. ഭക്തര്‍ സാമൂഹിക അകലം പാലിക്കണം. കൂട്ടമായി നടക്കാനോ മല കയറാനോ പാടില്ല.

മലകയറാന്‍ മാസ്‌ക് നിര്‍ബന്ധമല്ല. എന്നാല്‍, ദര്‍ശനത്തിന് പോവുമ്പോഴും  താഴെ പമ്പയിലും മറ്റ് പ്രദേശങ്ങളിലും മാസ്‌ക് നിര്‍ബന്ധമായും  ഉപയോഗിച്ചിരിയ്ക്കണം. 

Also read: തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; ദർശനത്തിന് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധം

ദര്‍ശനത്തിന് എത്തുന്നവര്‍ 48 മണിക്കൂറിനകം ലഭ്യമായ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്. കൂടാതെ മലകയറാന്‍ പ്രാപ്തരാണെന്ന് സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമെന്നും അദ്ദേഹം  അഭ്യര്‍ത്ഥിച്ചു.

തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ ഇന്ന് മുതലാണ് ഭക്തര്‍ക്ക്  പ്രവേശനം. പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുക.  കേരള പോലീസിന്‍റെ വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കാണ് ദര്‍ശനത്തിന് അവസരം ലഭിക്കുക.

Trending News