പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല (Sabarimala) നട നാളെ തുറക്കും. ദർശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. സന്നിധാനത്ത് ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
നാളെ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 250 പേർക്കാണ് സന്നിധാനത്ത് പ്രവേശനം ഉള്ളത്. ദർശനത്തിന് എത്തുന്ന ഭക്തർക്ക് 48 മണിക്കൂറിനകം ലഭിച്ച കോവിഡില്ലാ സർട്ടിഫിക്കറ്റും (Covid Negative certificate) മലകയറാൻ കഴിയുമെന്നുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും നിർബന്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Also read: സംസ്ഥാനത്ത് 7789 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7082 പേർ
കൊറോണ മുക്തരായവർക്കും പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് മലകയറുമ്പോൾ അത്തരം പ്രശ്നങ്ങലുണ്ടാകാതിരിക്കാൻ വേണ്ടി ഇങ്ങനൊരു സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതെന്ന് മുഖ്യമന്ത്രി (Pinarayi Vijayan) അറിയിച്ചു. Lock down കാരണം വീട്ടിലിരിക്കുന്ന ആളുകൾക്ക് മലകയറുമ്പോൾ ശാരീരിക പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും മുഖ്യൻ പറഞ്ഞു.
കൂടാതെ മലകയറുമ്പോൾ കൂട്ടം ചേർന്ന് സഞ്ചരിക്കാൻ പാടില്ലെന്നും നിശ്ചിത അകലം പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. എരുമേലി, വടശ്ശേരിക്കര എന്നീ വഴികളിലൂടെ മാത്രമേ ശബരിമലയിലേക്ക് (Sabarimala) പ്രവേശനം അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഭക്തർക്ക് കൂലിക്കാനായി പ്രത്യേക സംവിധാനം എറപ്പെടുത്തിയിട്ടുണ്ടെന്നും പമ്പ ത്രിവേണിയിൽ കുളിക്കാൻ ആരേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി (Pinarayi Vijayan) അറിയിച്ചിട്ടുണ്ട്.