Sambar Deer Hunting: എസ്റ്റേറ്റിൽ മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കി കടത്തി; നാലു പേരെ വനവകുപ്പ് അറസ്റ്റ് ചെയ്തു

കുളത്തുപ്പുഴ കണ്ടൻചിറ എണ്ണപ്പന തോട്ടത്തിലാണ് പ്രതികൾ മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കി വിൽപ്പന നടത്തിയത്. കഴിഞ്ഞ ജൂൺ മാസം 11-നായിരുന്നു മ്ലാവ് വേട്ട

Written by - Zee Malayalam News Desk | Last Updated : Sep 21, 2023, 12:38 PM IST
  • കുളത്തുപ്പുഴ കണ്ടൻചിറ എണ്ണപ്പന തോട്ടത്തിലായിരുന്നു മ്ലാവ് വേട്ട
  • കേസിൽ അന്വേഷണം നടക്കവെ പ്രതികൾ ഒളിവിൽ പോയി
  • കണ്ടെടുത്ത മ്ലാവിൻറെ അവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനക്ക് അയച്ചു
Sambar Deer Hunting: എസ്റ്റേറ്റിൽ മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കി  കടത്തി;  നാലു പേരെ വനവകുപ്പ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കുളത്തുപ്പുഴ ഓയിൽ പാം എസ്റ്റേറ്റിലെ എണ്ണപ്പന തോട്ടത്തിൽ നിന്നും  മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.കുളത്തുപ്പുഴ  സ്വദേശികളായ  തലപ്പച്ച ബിജു എന്ന തോമസ് ബേബി(41) , ഷിബിൻ(32) ,  ഷൈജു  , ഏഴംകുളം(46) കടമാൻങ്കോട് സ്വദേശി ബേബി എന്ന് വിളിക്കുന്ന  ബിംബിസാരൻ നായർ(41)  എന്നിവരെയാണ് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സജീവന്റെ നേതൃത്വത്തിലുള്ള വനപാലക ഉദ്യോഗ സംഘം അറസ്റ്റ് ചെയ്തത്.  
  
കുളത്തുപ്പുഴ കണ്ടൻചിറ എണ്ണപ്പന തോട്ടത്തിലാണ് പ്രതികൾ മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കി വിൽപ്പന നടത്തിയത്. കഴിഞ്ഞ ജൂൺ മാസം 11-നായിരുന്നു മ്ലാവ് വേട്ട. കേസിൽ അന്വേഷണം നടക്കവെ   പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.മ്ലാവിന്റെ അവശിഷ്ടങ്ങളും ഉപയോഗിച്ച വാഹനങ്ങളും ഒരു ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തുണ്ട്.  അറസ്റ്റിലായ പ്രതികളുമായ് തെളിവെടുപ്പ് നടത്തുകയും മ്ലാവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും വനപാലകർ അറിയിച്ചു.

കണ്ടെടുത്ത മ്ലാവിൻറെ അവശിഷ്ടങ്ങൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതായും  അറസ്റ്റിലായ പ്രതികളെ പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.സജു പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News