Sarah Thomas Passed Away: പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

Sarah Thomas Death: കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങൾ  നേടിയിട്ടുള്ള സാറ തോമസ് 1934 ല്‍ തിരുവനന്തപുരത്താണ് ജനിച്ചത്  

Written by - Zee Malayalam News Desk | Last Updated : Mar 31, 2023, 08:01 AM IST
  • പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
  • വാർധക്യസഹജമായ അസുഖമാണ് മരണ കാരണം
Sarah Thomas Passed Away: പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു.  ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയായ സാറ തോമസ് തോമസ്  17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. നന്ദാവനം പൊലീസ് ക്യാംപിന് സമീപത്തുള്ള മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യസഹജമായ അസുഖമാണ് മരണ കാരണം. 

Also Read: Actor Innocent: യാത്രാമൊഴി നൽകി നാട്; ഇരിങ്ങാലക്കുടയുടെ മണ്ണിൽ ഇന്നസെന്റിന് അന്ത്യവിശ്രമം

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.  സാറ തോമസിന്റെ ജനനം 1934 ല്‍ തിരുവനന്തപുരത്താണ്. സാറ തോമസിന്റെ ആദ്യ നോവൽ ജീവിതം എന്ന നദിയാണ്. സാറാ തോമസിന്റെ മുറിപ്പാടുകള്‍ എന്ന നോവലിനെ പിഎ ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കിയിരുന്നു. അതുപോലെ സാറാ തോമസിന്റെ അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.

Also Read: Gajalakshmi Rajyog: ഗജലക്ഷ്മി രാജ യോഗം ഈ രാശിക്കാർക്ക് നൽകും വൻ അഭിവൃദ്ധി! 

നാര്‍മടിപ്പുടവ, ദൈവമക്കള്‍, അഗ്നിശുദ്ധി, ചിന്നമ്മു, വലക്കാര്‍, ഗ്രഹണം, നീലക്കുറിഞ്ഞികള്‍ ചുവക്കും നേരി, തണ്ണീര്‍പ്പന്തല്‍, കാവേരി, യാത്ര എന്നിവയാണ് സാറാ തോമസിന്റെ ശ്രദ്ധേയമായ കൃതികള്‍. ഇതിൽ നാര്‍മടിപ്പുടവ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സാറാ തോമസിന്റെ സംസ്‌കാരം ശനിയാഴ്ച പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കുമെന്നാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News