Sathiyamma Controversy: സതിയമ്മക്കെതിരെ കേസെടുത്തു, ജനാധിപത്യത്തിന് ചേരാത്തതെന്ന് ചാണ്ടി ഉമ്മന്‍

മൃഗ സംരക്ഷണ ജില്ലാ ഡെപ്യുട്ടി ഡയറക്ടർ തന്നെ പിരിച്ചുവിട്ടുവെന്ന ആരോപണവുമായി സതിയമ്മ രംഗത്തുവന്നിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 27, 2023, 11:43 AM IST
  • യുഡിഎഫ് നേതാക്കൾ ഇത് ഏറ്റെടുക്കുകയും പരസ്യ പ്രതിഷേധങ്ങളുമായി രംഗത്ത് വരികയും ചെയ്തു.
  • അയൽവാസിയായ ലിജിമോളാണ് സതിയമ്മയ്ക്കെതിരെ പരാതി നൽകിയത്
  • വെറ്ററിനറി സെന്‍റർ ഫീൽഡ് ഓഫിസർ ബിനുവിനെതിരെയും കേസെടുത്തിട്ടുണ്ട്
Sathiyamma Controversy: സതിയമ്മക്കെതിരെ കേസെടുത്തു, ജനാധിപത്യത്തിന് ചേരാത്തതെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം:  ഉമ്മൻചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിനു പിന്നാലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുവെന്ന് ആക്ഷേപമുന്നയിച്ച സതിയമ്മയ്ക്കെതിരേ ആൾമാറാട്ടത്തിന് കേസെടുത്തു. പുതുപ്പള്ളി വെറ്റിറിനറി ഓഫീസിൽ ജോലി ലഭിക്കുന്നതിനായി വ്യാജ രേഖ സമർപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്.

കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു 52 കാരിയായ പിഒ സതിയമ്മ.  ഉമ്മൻചാണ്ടിയെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിച്ചതിനുപിന്നാലെ മൃഗ സംരക്ഷണ ജില്ലാ ഡെപ്യുട്ടി ഡയറക്ടർ തന്നെ പിരിച്ചുവിട്ടുവെന്ന ആരോപണവുമായി സതിയമ്മ രംഗത്തുവന്നിരുന്നു.

പിന്നാലെ യുഡിഎഫ് നേതാക്കൾ ഇത് ഏറ്റെടുക്കുകയും പരസ്യ പ്രതിഷേധങ്ങളുമായി രംഗത്ത് വരികയും ചെയ്തു.  നിലവിൽ അയൽവാസിയായ ലിജിമോളാണ് സതിയമ്മയ്ക്കെതിരെ പരാതി നൽകിയത്. 

വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പ് സെന്‍ററിൽ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തതായി എഫ്ഐആറിൽ പറയുന്നു. സതിയമ്മയ്ക്കു പുറമേ ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോൾ, പ്രസിഡന്‍റ് ജാനമ്മ, വെറ്ററിനറി സെന്‍റർ ഫീൽഡ് ഓഫിസർ ബിനു എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. 

ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തന്റെ പേരിൽ സതിയമ്മ ജോലി ചെയ്യുന്നതും ശമ്പളം വാങ്ങുന്നതുമൊക്കെ പരാതിക്കാരിയായ ലിജിമോൾ അറിയുന്നത്. അതേ സമയം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും ഊഴം വച്ചാണ് ജോലി ചെയ്തിരുന്നതെന്നും സതിയമ്മ വ്യക്തമാക്കി. ലിജി മോൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ തന്നെ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും സതിയമ്മ പറഞ്ഞു.

സതിയമ്മയ്ക്കെതിരെ കേസെടുത്ത നടപടി ജനാധിപത്യത്തിന് ചേരാത്തതെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. 11 വര്‍ഷം ജോലി ചെയ്തിട്ടും ഉണ്ടാകാത്ത പ്രശ്‌നമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇന്ന് സതിയമ്മയെങ്കില്‍ നാളെ ഞാനും നിങ്ങളുമായിരിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News