Sathish Babu Payyannur: സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിനെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Sathish Babu Payyannur death: കട്ടിലിൽ നിന്ന് താഴെ വീണ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഫ്ലാറ്റിലെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 24, 2022, 05:08 PM IST
  • വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ അടുത്ത ഫ്ലാറ്റിലുള്ളവർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി ഫ്ലാറ്റിന്റെ വാതിൽ തകർത്താണ് അകത്ത് കടന്നത്
  • മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്
  • സതീഷ് ബാബു പയ്യന്നൂർ ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്
  • കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിരുന്നു
Sathish Babu Payyannur: സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിനെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സാഹിത്യകാരൻ സതീഷ് ബാബുവിനെ തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. 59 വയസ്സായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. ചെറുകഥാകൃത്തും നോവലിസ്റ്റും ആയിരുന്നു. നോവലിസ്റ്റ്, മാധ്യമപ്രവർത്തകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായിരുന്നു സതീഷ് ബാബു പയ്യന്നൂർ. കട്ടിലിൽ നിന്ന് താഴെ വീണ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഫ്ലാറ്റിലെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. 

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ അടുത്ത ഫ്ലാറ്റിലുള്ളവർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി ഫ്ലാറ്റിന്റെ വാതിൽ തകർത്താണ് അകത്ത് കടന്നത്. സതീഷ് ബാബു പയ്യന്നൂരിന്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തതായി സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻകുമാർ അറിയിച്ചു. സതീഷ് ബാബു പയ്യന്നൂർ ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിരുന്നു.

കേരള സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള ഭാരത് ഭവന്‍റെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992 ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതി. ഓ ഫാബി എന്ന സിനിമയുടെ രചനയിലും സതീഷ് ബാബു പയ്യന്നൂർ പങ്കാളിയായിരുന്നു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ പുരസ്കാരങ്ങൾക്കും അർഹനായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News