''ഇങ്ങനെയുള്ള ചെറുതുകളാണ് നമ്മുടെ ജീവിതത്തെ വലുതാക്കുന്നത്''

വർണ ശബളിമയാർന്ന കാഴ്ച്ചകൾക്കപ്പുറം നമ്മുടെ അങ്ങാടികളിലും തെരുവുകളിലുമുള്ള

Last Updated : Jul 16, 2020, 04:05 PM IST
''ഇങ്ങനെയുള്ള ചെറുതുകളാണ് നമ്മുടെ ജീവിതത്തെ വലുതാക്കുന്നത്''

വർണ ശബളിമയാർന്ന കാഴ്ച്ചകൾക്കപ്പുറം നമ്മുടെ അങ്ങാടികളിലും തെരുവുകളിലുമുള്ള
സാധാരണക്കാരന്റെ പച്ചയായ ജീവിത പരിസരങ്ങളിലേക്കും നമ്മുടെ ശ്രദ്ധയും ചിന്തയും പതിയേണ്ടതുണ്ട്,എന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറയുന്നു.

നമ്മുടെ തെരുവോരങ്ങളെ നിരീക്ഷിച്ചു നോക്കൂ..
പഴയകാലത്തെ നാട്ടുചന്തകൾപോലെ നമ്മുടെ തെരുവുകൾകച്ചവടങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുന്ന കാഴ്ച്ചകൾ കാണാം.
ഈ കോവിഡ് കാലത്തെ കൗതുക കാഴ്ചയായി മാത്രം അതിനെ കാണരുത് എന്നും അദ്ധേഹം പറയുന്നു.

ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന നമ്മുടെ സഹോദരങ്ങളാണ് ആ കച്ചവടക്കാർ.എന്തെങ്കിലും ഉൽപന്നങ്ങളുമായി രാവിലെ വീട്ടിൽ നിന്നിറങ്ങി 
തെരുവോരങ്ങളിൽ നമ്മെ കാത്തിരിക്കുന്നവർ.വൈകുന്നേരം വരേ കാത്തിരുന്നാലും പോക്കറ്റ് കാലിയായി തന്നെ വീട്ടിലേക്ക് മടങ്ങേണ്ടി വരുന്നവരുമുണ്ട് അവർക്കിടയിൽ.
കോവിഡ് കാലത്ത് സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യത്തെയാണ് നമ്മുടെ തെരുവുകൾ കാണിച്ച് തരുന്നത് എന്ന് അദ്ധേഹം ചൂണ്ടിക്കാട്ടുന്നു.

ഇവരിൽ അധികപേരും കച്ചവടക്കാരായിരുന്നില്ല.
കച്ചവടത്തിന്റെ നടത്തിപ്പു ശീലങ്ങളോ തന്ത്രങ്ങളോ അവർക്കറിയുകയുമില്ല.
"കോവിഡ് ഞങ്ങളെ കച്ചവടക്കാരാക്കി" എന്ന് അവരുടെ മുഖം തന്നെ പറയുന്നുണ്ട്.
ഈ കച്ചവടത്തിനിറങ്ങിയവർ വിവിധ തരക്കാരുണ്ട്.

തങ്ങളുടെ കൃഷിയിടങ്ങളിലെ ഉൽപന്നങ്ങൾ വിൽക്കാൻ വന്ന കൃഷിക്കാർ,
ജോലി നഷ്ടപ്പെട്ട തൊഴിലാളികൾ,വാഹനത്തിലെത്തി കച്ചവടം ചെയ്യുന്ന ഡ്രൈവർമാർ.
ഗൾഫിൽ നിന്നും മടങ്ങി വന്ന പ്രവാസികൾ, വീട്ടിൽ നിന്നും വിഭവങ്ങളുണ്ടാക്കി കച്ചവടം ചെയ്യുന്ന പ്രവാസികളുടെ മക്കൾ.
ജോലിയും കൂലിയുമില്ലാതെ പ്രയാസപ്പെടുന്ന ഈ കാലത്ത് അന്തസായി ജീവിക്കാൻ കച്ചവടത്തിനിറങ്ങിയവരാണവർ എന്ന് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍
കൂട്ടിചേര്‍ക്കുന്നു.

നമ്മുടെ യാത്രകളിൽ പറ്റുമെങ്കിൽ അവർക്കരികിൽ വാഹനം ഒന്നു നിർത്തുക. ഒന്നു കുശലം പറയുക.ചെറുതെങ്കിലും ഒന്ന് അവരുടെ കയ്യിൽ നിന്നും വാങ്ങുക.
നമ്മൾ പർച്ചേസിംഗിന് ഇറങ്ങുമ്പോൾ  മറ്റു കച്ചവട സ്ഥാപനങ്ങൾക്കൊപ്പം തെരുവു കച്ചവടങ്ങളെ കൂടി ഉൾപ്പെടുത്തുക.
അവരോട് വിലപേശലും തർക്കവും ഒഴിവാക്കുക.
ഷോപ്പിംഗ് മാളുകളിൽ നിന്നും പർച്ചേസ് ചെയത് ഗൂഗിൾ പേ വഴി പണമടച്ച്  ടിപ്പും കൊടുത്ത് തെരുവിലെ കച്ചവടക്കാരോട്  വിലപേശുകയും തർക്കിക്കുകയും ചെയ്യുന്നത് മലയാളിയുടെ തിരുത്തപ്പെടേണ്ട ശീലങ്ങളിലൊന്നാണ്.
ആ കച്ചവടക്കാർ നമ്മൾതന്നെയാണ് എന്ന ബോധ്യം നമുക്കുണ്ടാവണം അദ്ധേഹം പറയുന്നു,
പരസ്പരം സഹായിച്ചും,സഹകരിച്ചും,സഹിച്ചും,സ്നേഹം പങ്കുവെച്ചും നമുക്ക് ഈ പ്രതിസന്ധികാലത്തെ അതിജയിക്കാം.
ഇങ്ങനെയുള്ള ചെറുതുകളാണ് നമ്മുടെ ജീവിതത്തെ വലുതാക്കുന്നത്. എന്ന് പറഞ്ഞുകൊണ്ടാണ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
മുസ്ലിംലീഗ് നേതാവ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങതങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്നിന്‍റെ നേര്‍ക്കാഴ്ചയാണ് തുറന്ന് കാട്ടുന്നത്.

 

 

Trending News