വ്യാപക അറസ്റ്റ്; സംസ്ഥാനത്ത് നാളെ എസ്ഡിപിഐ ഹര്‍ത്താല്‍

പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താല്‍ നടത്തും.

Last Updated : Jul 16, 2018, 04:19 PM IST
വ്യാപക അറസ്റ്റ്; സംസ്ഥാനത്ത് നാളെ എസ്ഡിപിഐ ഹര്‍ത്താല്‍

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്‍റെ കൊലപാതക കേസില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി അടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് അറസ്റ്റ് ചെയ്തത്.

എസ്ഡിപിഐ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ്, മനോജ്‌ കുമാര്‍, റോയി അറയ്ക്കല്‍, ഷൌക്കത്ത് അലി, എന്നിവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താല്‍ നടത്തും.

Trending News