Shirur landslide: അര്‍ജുനും ലോറിയും മണ്ണിനടിയില്‍? സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം, സ്ഥിരീകരണം ഉടന്‍

Rescue operations for Arjun on day 7:‌ 8 മീറ്റര്‍ താഴ്ചയില്‍ ദൈര്‍ഘ്യമുള്ളതും കട്ടിയുള്ളതുമായ ലോഹത്തിന്റെ സാന്നിധ്യം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 22, 2024, 12:40 PM IST
  • അര്‍ജുനും ലോറിയും മണ്ണിനടിയില്‍ ഉണ്ടെന്ന് സൂചന.
  • 8 മീറ്റര്‍ താഴ്ചയില്‍ ദൈര്‍ഘ്യമുള്ളതും കട്ടിയുള്ളതുമായ ലോഹത്തിന്റെ സാന്നിധ്യം.
  • ലോഹ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് പരിശോധന ഊര്‍ജ്ജിതമായി തുടരുകയാണ്.
Shirur landslide: അര്‍ജുനും ലോറിയും മണ്ണിനടിയില്‍? സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം, സ്ഥിരീകരണം ഉടന്‍

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും മണ്ണിനടിയില്‍ ഉണ്ടെന്ന് സൂചന. 8 മീറ്റര്‍ താഴ്ചയില്‍ ദൈര്‍ഘ്യമുള്ളതും കട്ടിയുള്ളതുമായ ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ലോഹ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് പരിശോധന ഊര്‍ജ്ജിതമായി തുടരുകയാണ്. 

ലോഹ സാന്നിധ്യവുമായി ബന്ധപ്പെട്ട് മൂന്ന് സാധ്യതകളാണ് നിലനില്‍ക്കുന്നത്. അര്‍ജുന്റെ ലോറിയോ അപകട സമയത്ത് നിര്‍ത്തിയിട്ടിരുന്ന കാറോ വലിയ പാറക്കഷണമോ ആകാം മെറ്റല്‍ ഡിറ്റക്ടറില്‍ പതിഞ്ഞിരിക്കുന്നത്. മറ്റ് രണ്ടിടങ്ങളില്‍ കൂടി സമാനമായ സിഗ്നല്‍ ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. 

ALSO READ: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്

രണ്ട് റഡാറുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിച്ചാണ് പരിശോധന നടത്തുന്നത്. മണ്ണ് അതിവേഗം നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയെങ്കിലും കനത്ത മഴയും ശക്തമായ കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതേസമയം, മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അര്‍ജുന്റെ വാഹനം കടന്നു വരുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ലോറി മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തേയ്ക്ക് വരുന്ന ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും ലോറി ദുരന്ത മേഖല കടന്നുപോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News