സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ 11 ലക്ഷം രൂപയായി നിശ്ചയിച്ച് സുപ്രീംകോടതി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ്‌ 11 ലക്ഷം രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു. അഞ്ചു ലക്ഷം രൂപ ഫീസായും ആറു ലക്ഷം രൂപ പണമോ ബാങ്ക് ഗ്യാരണ്ടിയോ ആയും നല്‍കാം. ഈ തുക പ്രവേശനം ലഭിച്ചു കഴിഞ്ഞ് 15 ദിവസത്തിനുള്ളില്‍ അടച്ചാല്‍ മതി.

Last Updated : Aug 28, 2017, 01:31 PM IST
സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ 11 ലക്ഷം രൂപയായി നിശ്ചയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ്‌ 11 ലക്ഷം രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു. അഞ്ചു ലക്ഷം രൂപ ഫീസായും ആറു ലക്ഷം രൂപ പണമോ ബാങ്ക് ഗ്യാരണ്ടിയോ ആയും നല്‍കാം. ഈ തുക പ്രവേശനം ലഭിച്ചു കഴിഞ്ഞ് 15 ദിവസത്തിനുള്ളില്‍ അടച്ചാല്‍ മതി.

നേരത്തെ രണ്ട് കോളേജുകള്‍ക്ക് 11 ലക്ഷം രൂപ ഫീസ്‌ നിശ്ചയിച്ചുകൊണ്ട് കോടതി ഉത്തരവിറക്കിയിരുന്നു. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ കോടതി തള്ളി.

മെഡിക്കൽ പ്രവേശനം 31നകം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ മാസം 30, 31 തീയതികളിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എൻട്രൻസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ സ്പോട് അഡ്മിഷൻ നടത്തണമെന്നും നിർദ്ദേശമുണ്ടായിരുന്നു.

Trending News