കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ 2019ൽ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വനിതാ ഡോക്ടറുടെ പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
സമൂഹമാധ്യമത്തിൽ വനിത ഡോക്ടർ ഇട്ട പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുർന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പരാതി മറച്ചുവച്ചോയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായറിയാൻ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം സംഭവം അന്വേഷിക്കും.
ALSO READ: ബ്ലാങ്ങാട് ബീച്ചിൽ കഞ്ചാവ് വേട്ട; 1.243 കിലോ ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
മാലിന്യ വിഷയം; പഞ്ചായത്തിനെതിരെ തുറന്നടിച്ച് സംവിധായകൻ രതീഷ് രഘു നന്ദൻ
പത്തനാപുരം: പിറവന്തൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യം തള്ളാനുള്ള ഗൂഢ നീക്കത്തിനെതിരെ പരസ്യ വെല്ലുവിളിയുമായി സംവിധായകൻ രതീഷ് രഘുനന്ദൻ. ചേകം പ്രോഗ്രസ്സീവിന്റെ ഓണാഘോഷ സമാപന ചടങ്ങിൽ ആണ് പഞ്ചായത്ത് പ്രസിഡന്റ് സോമരാജൻ അടക്കമുള്ള ജനപ്രതിനിധികളെ വേദിയിലിരുത്തി സംവിധായകൻ രതീഷ് രഘുനന്ദൻ തുറന്നടിച്ചത്.
പിറവന്തൂർ ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്‌കാരണത്തിനായി പത്തനാപുരം പിറവന്തൂർ പഞ്ചായത്തുകളുടെ അതിർത്തിയായ പളളിമുക്കിന് സമീപപ്രദേശമായ മാക്കുളത്തു ഒന്നര ഏക്കർ സ്ഥലം വാങ്ങിയിരുന്നു. എന്നാൽ ഈ വിവരം പുറത്തു വിട്ടിരുന്നില്ല. ഓണാഘോഷ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമരാജൻ മാലിന്യ സംസ്കരണത്തെ കുറിച്ച് സംസാരിച്ചപ്പോഴും ഇക്കാര്യം ജനങ്ങളുമായി പങ്കുവെച്ചില്ല. തുടർന്ന് സംസാരിച്ച രതീഷ് രഘുനന്ദൻ കടുത്ത പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു.
തങ്ങളുടെ നാട്ടിലെ യുവാക്കൾ ജീവിച്ചിരുന്നാൽ മാലിന്യം നിക്ഷേപിക്കാൻ തങ്ങളുടെ ഗ്രാമത്തിൽ സമ്മതിക്കില്ലന്നാണ് ജനപ്രതിനിധികളുടെ മുന്നിൽ വെച്ച് സംസാരിച്ചത്. താൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ തിരുത്തണം എന്നും രതീഷ് രഘുനന്ദൻ തുറന്നടിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...