കൊച്ചി: തർക്ക പരിഹാരത്തിനായി വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്ന വനിതാ നിർമാതാവിന്റെ പരാതിയിൽ അന്വേഷണം. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് എതിരെയാണ് ലൈംഗിക അതിക്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നത്. നിർമാതാക്കളായ ആന്റോ ജോസഫും ലിസ്റ്റിൻ സ്റ്റീഫനും ഉൾപ്പെടെ ഒമ്പത് പേർക്ക് എതിരെയാണ് സെൻട്രൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് വനിതാ നിർമാതാവ് പരാതി നൽകിയത്. പരാതിക്കാരി നിർമിച്ച സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിൽ അസോസിയേഷനിൽ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾക്കായി വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
ALSO READ: യുവതിയെ അപ്പാർട്ടുമെന്റിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി; പ്രതിക്കായി അന്വേഷണം
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. 354 എ, സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈ വർഷം ജൂണിലാണ് സംഭവം നടന്നതെന്നാണ് വിവരം. പ്രതിചേർത്തവരെ അടുത്ത ദിവസം ചോദ്യം ചെയ്യും. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അംഗമായിട്ടുള്ള ഈ വനിതാ പ്രൊഡ്യൂസർ നേരത്തെ പല ഘട്ടങ്ങളിലും വിമത സ്വരം ഉയർത്തിയിട്ടുള്ള ആളാണെന്നും ഇതിന്റെ തുടർച്ചയായാണ് പരാതിയെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന് എഫ്ഐആർ കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.