Government ITI Rajakkad: രാജാക്കാട് ഗവണ്‍മെന്റ് ഐ ടി ഐയില്‍ എസ് എഫ് ഐ-കെ എസ് യു സംഘര്‍ഷം; ഇരുവിഭാ​ഗം പ്രവർത്തകർക്കും പരിക്ക്

Rajakkad Government ITI: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളേജില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് നോമിനേഷന്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് എത്തിയത്.

Written by - Zee Malayalam News Desk | Last Updated : Dec 14, 2023, 05:59 PM IST
  • കെ എസ് യു അംഗങ്ങള്‍ നോമിനേഷന്‍ നല്‍കാന്‍ എത്തിയപ്പോള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് കെ എസ് യു പ്രവർത്തകർ ആരോപിച്ചു
  • അതേസമയം കെ എസ് യു ജില്ലാ നേതാക്കള്‍ ക്യാമ്പസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി എസ് എഫ് ഐ ആരോപിച്ചു
Government ITI Rajakkad: രാജാക്കാട് ഗവണ്‍മെന്റ് ഐ ടി ഐയില്‍ എസ് എഫ് ഐ-കെ എസ് യു സംഘര്‍ഷം; ഇരുവിഭാ​ഗം പ്രവർത്തകർക്കും പരിക്ക്

ഇടുക്കി: ഇടുക്കി രാജാക്കാട് ഗവണ്‍മെന്റ് ഐടിഐയില്‍ എസ് എഫ് ഐ പ്രവർത്തകരും കെ എസ് യു പ്രവർത്തകരും തമ്മിൽ സംഘര്‍ഷം. തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. എസ് എഫ് ഐ, കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാ​ഗത്തിലെയും വിദ്യാർഥികൾക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളേജില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജാക്കാട് മുല്ലക്കാനത്ത് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ ടി ഐയില്‍ ഡിസംബർ 22ന് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

ALSO READ: നവകേരള ബസിനെതിരെ ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധം; ഇനിയുണ്ടാകില്ലെന്ന് കെഎസ്‍യു

നോമിനേഷന്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് എത്തിയത്. കെ എസ് യു അംഗങ്ങള്‍ നോമിനേഷന്‍ നല്‍കാന്‍ എത്തിയപ്പോള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് കെ എസ് യു പ്രവർത്തകർ ആരോപിച്ചു. അതേസമയം കെ എസ് യു ജില്ലാ നേതാക്കള്‍ ക്യാമ്പസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി എസ് എഫ് ഐ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News