Shibu Baby John: 'സുജിത്ത് ദാസിനെ സസ്പെന്റ് ചെയ്യാനുള്ള ധൈര്യം പോലുമില്ല'; മുഖ്യമന്ത്രി ഭീരുവെന്ന് ഷിബു ബേബി ജോൺ

CM Pinarayi Vijayan: സുജിത്ത് ദാസ് കള്ളനെങ്കിൽ കള്ളന് കഞ്ഞി വച്ചവനാണ് മുഖ്യമന്തിയെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. അൻവറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഒത്തുതീർപ്പിൻ്റെ ഭാഗം മാത്രമാണെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 4, 2024, 06:08 PM IST
  • സർക്കാരിന് എതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യുഡിഎഫ് നേതൃത്വം നൽകും
  • ഇ.പി ജയരാജൻ, പ്രകാശ് ജാവദേക്കറെ കണ്ടത് പിണറായിയുടെ നിർദ്ദേശപ്രകാരമാണന്നും ഷിബു ബേബി ജോൺ പറഞ്ഞു
Shibu Baby John: 'സുജിത്ത് ദാസിനെ സസ്പെന്റ് ചെയ്യാനുള്ള ധൈര്യം പോലുമില്ല'; മുഖ്യമന്ത്രി ഭീരുവെന്ന് ഷിബു ബേബി ജോൺ

കൊല്ലം: സുജിത്ത് ദാസിനെ സസ്പെന്റ് ചെയ്യാൻ പോലുമുള്ള ധൈര്യം ഭീരുവായ മുഖ്യമന്ത്രിക്ക് ഇല്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകം മണക്കും. ഇതുപോലെയാണ് ശിവശങ്കരനും എംആർ അജിത്ത് കുമാറിൻ്റെയും അവസ്ഥ. സുജിത്ത് ദാസ് കള്ളനെങ്കിൽ കള്ളന് കഞ്ഞി വച്ചവനാണ് മുഖ്യമന്തിയെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.

കാരാട്ട് റസാഖ്, പി.വി അൻവർ, കെ.ടി ജലീൽ എന്നിവർ ഇടതു സംരക്ഷകരാകുന്ന കാഴ്ചയാണ് കാണുന്നത്. വിഷയത്തിലെ സിപിഐ നിലപാട് അത്ഭുതകരമാണ്. സിപിഐ ഇങ്ങനെ അധപതിക്കരുതെന്നും ഷിബു ബേബി ജോൺ കൊല്ലത്ത് പറഞ്ഞു. അന്വേഷണത്തിൽ നിജസ്ഥിതി പുറത്ത് വന്നാൽ മുഖ്യമന്ത്രി പെടും. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആർഎസ്പി ആവശ്യപ്പെടുന്നു.

ALSO READ: 'ഐപിഎസ് ഏമാൻമാർ കുടുങ്ങും, എല്ലാ കള്ളനാണയങ്ങളും തുറന്ന് കാട്ടപ്പെടും'; അൻവറിന് പിന്തുണയുമായി ജലീൽ

അൻവറിൻ്റെ ആരോപണത്തിൽ പി ശശിയിലൂടെ ലക്ഷ്യം പിണറായിയെയാണ്. അൻവറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഒത്തുതീർപ്പിൻ്റെ ഭാഗം മാത്രമാണെന്നും ഷിബു ബേബി ജോൺ ആരോപിച്ചു. കെ.സി വേണുഗോപാലിനെ സംരഷിക്കാൻ എം.ആർ അജിത്ത് കുമാർ ഇടപെട്ടെങ്കിൽ അന്വേഷിക്കട്ടെ എന്നും സർക്കാരിന് എതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യുഡിഎഫ് നേതൃത്വം നൽകും എന്നും ഷിബു പറഞ്ഞു. ശ്രീരാമന്  ഹനുമാൻ പോലെയായിരുന്നു ഇ.പി ജയരാജനും പിണറായിയും തമ്മിലുള്ള ബന്ധം. ഇ.പി ജയരാജൻ - പ്രകാശ് ജാവദേക്കറെ കണ്ടത് പിണറായിയുടെ നിർദ്ദേശപ്രകാരമാണന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News