ചങ്ങനാശ്ശേരി: തൻറെ കേസിൻറെ രേഖകൾ തേടി കോടതിയിൽ എത്തിയയാൾ ജഡ്ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പോലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. സംഭവത്തിൽ കാരപ്പുഴ മാന്താറ്റ് രമേശനെ (65) പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച താൻ പ്രതിയായ ഒരു കേസിലെ രേഖകൾ തേടിയാണ് രമേശൻ കോടതിയിലെത്തിയത്. കോടതിയുടെ രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലാർക്കും രമേശനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും ഇയാളെ കോടതിയുടെ പുറത്താക്കി.
വൈകീട്ട് കൈയിൽ കത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതിനിടയിൽ തടയാനെത്തിയ ചിങ്ങവനം പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ ജയനെ വെട്ടുകയായിരുന്നു. ജയൻ കോടതി ഡ്യൂട്ടിയിലായിരുന്നു. കോടതിയിലുണ്ടായിരുന്ന മറ്റു പോലീസുകാർ ചേർന്ന് ബലംപ്രയോഗിച്ചാണ് രമേശനെ കോടതിയിൽ നിന്നും മാറ്റിയത്. സംഭവത്തിൽ ചങ്ങനാശ്ശേരി പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്
മലപ്പുറം കാളികാവ് ഉദിരംപൊയിൽ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോലീസ് കേസെടുത്തു. മുഹമ്മദ് ഫായിസിനെതിരെ കടുത്ത ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്.
ഫായിസ് നിരന്തരം കുട്ടിയെ മർദിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവം. കുഞ്ഞിനെ ഫായിസിന്റെ ഉമ്മയും മർദിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രണ്ട് വയസുകാരി മരിച്ചത് അതി ക്രൂര മർദ്ദനത്തെ തുടർന്നാണെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.