ഷുഹൈബ് വധം: പ്രതികളെ പിടികൂടാനാവാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ഉമ്മന്‍ചാണ്ടി
സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് അവസരം ഒരുക്കിക്കൊടുത്തുവെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഷുഹൈബിന്റെ കൊലപാതകം താലിബാന് മോഡല്‍ കൊലപാതകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി കൂടാതെ ഇടതുഭരണകാലത്ത് ഗര്‍ഭസ്ഥ ശിശുവിന് പോലും രക്ഷയില്ലന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
ഷുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് ടി.പി കേസ് പ്രതികൾക്ക് പരോൾ നൽകിയിരുന്നു. നിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് സിപിഎം ഷുഹൈബിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത സംഭവങ്ങളാണ് ഇതെല്ലാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പത്തോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരിൽ മാത്രം നടന്നത്. ഇതിനെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
സിനിമാ ഗാനത്തെക്കുറിച്ചുപോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി സ്വന്തം നാട്ടില്‍ ഒരു പയ്യന് കൊലചെയ്യപ്പെട്ടിട്ട് ഒരു വാക്ക് ഉരിയാടാന്‍ തയ്യാറായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.