പ്രവാസികളെ സഹായിക്കാന്‍ തന്‍റെ സമ്പാദ്യമായ 3000 രൂപ നല്‍കി കൊച്ചുമിടുക്കന്‍!

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ സഹായിക്കാന്‍ തന്‍റെ സമ്പാദ്യം നല്‍കിയ കൊച്ചുമിടുക്കനാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. 

Last Updated : May 8, 2020, 08:25 PM IST
പ്രവാസികളെ സഹായിക്കാന്‍ തന്‍റെ സമ്പാദ്യമായ 3000 രൂപ നല്‍കി കൊച്ചുമിടുക്കന്‍!

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ സഹായിക്കാന്‍ തന്‍റെ സമ്പാദ്യം നല്‍കിയ കൊച്ചുമിടുക്കനാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. 

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയാണ് ഫേസ്ബൂക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുടിക്കല്‍ ക്വീന്‍ മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ റിയാദാണ് തന്‍റെ സമ്പാദ്യമായ 3000 രൂപ പ്രവാസികളെ സഹായിക്കാനായി നല്‍കിയത്. 

സ്വന്തമായി വാഹനമില്ലെങ്കില്‍ നാട്ടിലേക്ക് വരേണ്ടതില്ല, ഇപ്പോഴുള്ളിടത്ത് തുടരുക!!

 

മടങ്ങി വരാന്‍ കഴിയാതെ കഷ്ടപ്പെടുന്ന എതെങ്കിലും ഒരു പ്രവാസിക്ക് ടിക്കറ്റ് എടുക്കുന്നതിലേക്ക് നല്‍കാമോ എന്ന ആവശ്യവുമായി റിയാദ് എല്‍ദോസിന് വാട്സ്ആപ്പില്‍ മെസേജ് അയക്കുകയായിരുന്നു. 

അഡ്വ. എല്‍ദോസ് പി കുന്നപ്പിള്ളിലിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണരൂപം: 

ഇത് എന്റെ നിയോജകമണ്ഡലത്തിലെ പോഞ്ഞാശ്ശേരി പ്രദേശത്തെ കൊച്ചുമിടുക്കന്‍ റിയാദ്. ഗള്‍ഫിലെ പ്രവാസികളുടെ നിലവിലെ അവസ്ഥ വാപ്പിച്ചിയിൽ നിന്ന് അറിഞ്ഞതിനെ തുടര്‍ന്ന് റിയാദ് ഏറെ നാളായി സ്വരൂപിച്ച് വെച്ചുകൊണ്ടിരുന്ന മൂവായിരം രൂപ, മടങ്ങി വരാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഏതെങ്കിലുമൊരു പ്രാവാസിക്ക് ടിക്കറ്റ് വാങ്ങുന്നതിലേക്ക് ഏല്‍പ്പിക്കാമോ എന്ന് ആവശ്യപ്പെട്ടു കൊണ്ട് എനിക്ക് വാട്ട്സ് ആപ്പ് സന്ദേശം അയച്ചിരിക്കുകയാണ്. ഭരണകൂടം പോലും പ്രവാസികളുടെ പ്രയാസം അവഗണിക്കുന്നിടത്താണ് റിയാദിനെ പോലുള്ള കൊച്ചു കൂട്ടുകാർ നമ്മുടെ സമൂഹത്തിന് തന്നെ മാതൃകയാകുന്നത്. ജനപ്രതിനിധി എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്ന നിമിഷം.

Trending News