സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കിയില്ല: എം എം ഹസ്സന്‍

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കില്ലെന്ന് എം.എം ഹസന്‍ അഭിപ്രായപ്പെട്ടു.   കേസ് നേരിടാന്‍ ഹൈക്കമാന്‍ഡിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ട്. എ.ഐ.സി.സി വക്താവ് മനു അഭിഷേക് സിംഗ്വി ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Last Updated : Oct 17, 2017, 03:57 PM IST
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കിയില്ല: എം എം ഹസ്സന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കില്ലെന്ന് എം.എം ഹസന്‍ അഭിപ്രായപ്പെട്ടു.   കേസ് നേരിടാന്‍ ഹൈക്കമാന്‍ഡിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ട്. എ.ഐ.സി.സി വക്താവ് മനു അഭിഷേക് സിംഗ്വി ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

അതിനിടെ, റിപ്പോര്‍ട്ട് തരാന്‍ നിയമമില്ലെന്ന് കോടിയേരി പറഞ്ഞത് ദഹിക്കാത്ത കാര്യമാണ്. റിപ്പോര്‍ട്ട് ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതേസമയം സോളാര്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആക്ഷേപങ്ങളും വസ്തുതകളും കൃത്യമായി വിലിരുത്തുന്നതിന് റിപ്പോര്‍ട്ട് കിട്ടേണ്ടത് അനിവാര്യമാണ്. ഏത് സാഹചര്യത്തിലാണ് കുറ്റാരോപിതനാക്കിയത്, ആരുടെയൊക്കെ മൊഴിയാണ് തെളിവായി സ്വീകരിച്ചത്, എന്നൊക്കെ അറിയേണ്ടതുണ്ട്. അതിനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്ന് ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തെറ്റുചെയ്യാത്ത സാഹചര്യത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്‌നത്തെ രാഷ്ട്രീയപരമായി എങ്ങിനെ നേരിടണമെന്ന് പാര്‍ട്ടിയും മുന്നണിയും തീരുമാനിക്കുമെന്നും ഇതിനിടെ അദ്ദേഹം വ്യക്തമാക്കി.

Trending News