ആലപ്പുഴയുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമെത്തുന്നു; 1419 കോടി രൂപയുടെ ഭരണാനുമതി

ആലപ്പുഴ തകഴി ഭാഗത്ത് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പ് ലൈന്‍ പൊട്ടുന്നത് നിത്യ സംഭവമായ സാഹചര്യത്തിലാണ് പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണാൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ യോഗം ചേർന്നത്. ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങളും ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു.

Edited by - Zee Malayalam News Desk | Last Updated : Nov 29, 2022, 11:32 AM IST
  • പദ്ധതിയിൽ ഉൾപ്പെട്ട 324 മീറ്റർ പൈപ്പുകൾ കൂടി മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പ്രശ്ന പരിഹാരത്തിനായി മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
  • ശേഷിക്കുന്ന പണികൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുവാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
  • നിലവിലുള്ള 1524 മീറ്റര്‍ പൈപ്പ് ലൈന്‍ ആണ് മാറ്റി സ്ഥാപിക്കേണ്ടതെന്നും ഇതിൽ 1200 മീറ്റര്‍ പൈപ്പ് മാറ്റുന്ന ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
ആലപ്പുഴയുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമെത്തുന്നു; 1419 കോടി രൂപയുടെ ഭരണാനുമതി

ആലപ്പുഴ: ആലപ്പുഴയില്‍ കുടിവെള്ള പദ്ധതികൾക്കായി 1419 കോടി രൂപയുടെ ഭരണാനുമതി. പദ്ധതിയിൽ ഉൾപ്പെട്ട 324 മീറ്റർ പൈപ്പുകൾ കൂടി മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പ്രശ്ന പരിഹാരത്തിനായി മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

ആലപ്പുഴ തകഴി ഭാഗത്ത് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പ് ലൈന്‍ പൊട്ടുന്നത് നിത്യ സംഭവമായ സാഹചര്യത്തിലാണ് പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണാൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ യോഗം ചേർന്നത്. ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങളും ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതിയും യോഗത്തിൽ ചർച്ച ചെയ്തു.

Read Also: Gujarat Assembly Election 2022: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് 2022: ഒന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും 

പദ്ധതിയിൽ ഉൾപ്പെട്ട 324 മീറ്റർ പൈപ്പ് ലൈനുകൾ കൂടി അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ യോഗം തീരുമാനിച്ചു. ഇത് മാറ്റി സ്ഥാപിക്കുന്നതോടെ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള 1524 മീറ്റര്‍ പൈപ്പ് ലൈന്‍ ആണ് മാറ്റി സ്ഥാപിക്കേണ്ടതെന്നും ഇതിൽ 1200 മീറ്റര്‍ പൈപ്പ് മാറ്റുന്ന ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. 

ശേഷിക്കുന്ന പണികൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുവാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ എം.എല്‍.എമാരും ജില്ല കളക്ടറും ജനപ്രതിനിധികളും പങ്കെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News