Kannur : കണ്ണൂർ ജില്ലയിലെ കേളകത്ത് രണ്ടാനച്ഛന്റെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിയുന്ന ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് (Health Minister Veena George) അറിയിച്ചു. ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുന്നതാണ്. കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
എമര്‍ജന്‍സി മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, സര്‍ജറി, പീഡിയാട്രികിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ആരോഗ്യ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ALSO READ: Rapper Vedan എതിരെയുള്ള ലൈംഗിക ആരോപണം എന്താണ്? എവിടെ നിന്ന് ഉയർന്ന് വന്നു?
ഇന്നലെ രാത്രിയായിരുന്നു കുട്ടിയെ രണ്ടാനച്ഛൻ വീടുനുള്ളിൽ മൂത്രം ഒഴിച്ചു എന്ന് പറഞ്ഞ് ക്രൂരമായി മർദിച്ചത്. കുട്ടിയുടെ രണ്ടാനച്ഛൻ രതീഷിനും അമ്മയ്ക്കുമെതിരെ മുത്തശ്ശിയാണ് പരാതി നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ തലയ്ക്കും മുഖത്തും പരിക്കേറ്റു. കുഞ്ഞിന്റെ ഇടത് തോളിനും കൈക്കും പരിക്കുണ്ട്.
ALSO READ: പാലക്കാട് സ്ത്രീയെ മുറിയില്‍ അടച്ചിട്ട സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു
പരിക്കേറ്റ കുഞ്ഞിനെ രാത്രി എട്ട് മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളജ് ആശുപത്രയിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ മർദനമേറ്റതിൻറെ പരിക്കുകളാണെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്ക് ഗുരുതരമല്ലെന്നും കുഞ്ഞ് അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വിശദമായ അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകി.
ശനിയാഴ്ച രാത്രി കുഞ്ഞിനെ മുത്തശി പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിക്കേറ്റിട്ട് രണ്ട് ദിവസമായിരുന്നു. മുഖത്തും ശരീരത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. ചുണ്ടിലും കവിളും നീരുണ്ടായിരുന്നു. രണ്ട് ദിവസം ഫോണിൽ ബന്ധപ്പെട്ടിട്ടും കുഞ്ഞിന്റെ വിവരം അറിയാതെ വന്നപ്പോൾ മുത്തശി നേരിട്ട് ചെല്ലുകയായിരുന്നു. ഇവർ എത്തുമ്പോൾ കുഞ്ഞിനെ പരിക്കേറ്റ നിലയിൽ കാണുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA