Suicide: പാലക്കാട് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു

Palakkad: ചെറുകോട് മുണ്ടക്കപ്പറമ്പിൽ ബീന (35), മകൾ നിഖ (12) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകൾ നിവേദ (6) പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Written by - Zee Malayalam News Desk | Last Updated : Apr 8, 2024, 12:30 PM IST
  • വീടിന്റെ മുകൾ നിലയിലെ മുറിയിലാണ് ബീനയും കുട്ടികളും കിടന്നിരുന്നത്
  • കുട്ടികളുടെ കരച്ചിൽ കേട്ട് ഉണർന്ന വീട്ടുകാർ തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരുടെ സഹായത്തോടെയാണ് മുറി തുറന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചത്
  • മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു
Suicide: പാലക്കാട് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു

പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകളും മരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. ചെറുകോട് മുണ്ടക്കപ്പറമ്പിൽ ബീന (35), മകൾ നിഖ (12) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകൾ നിവേദ (6) പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച പുലർച്ചെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ബീനയെ പൊള്ളലേറ്റ് മരിച്ച നിലയിലും രണ്ട് പെൺമക്കളെ പൊള്ളലേറ്റ നിലയിലും കണ്ടെത്തിയത്. ബീനയുടെ ഭർത്താവ് ജോലി സംബന്ധമായി വടകരയിലാണ് താമസം. രണ്ട് മാസത്തിലൊരിക്കലാണ് വീട്ടിൽ വന്നിരുന്നത്. ഭർത്താവിന്റെ മാതാപിതാക്കളും സഹോദരനും ഭാര്യയും ഇതേ വീട്ടിലാണ് താമസം.

ALSO READ: പാലക്കാട് യുവതി പൊള്ളലേറ്റ് മരിച്ചു; മക്കൾക്കും പൊള്ളലേറ്റു

വീടിന്റെ മുകൾ നിലയിലെ മുറിയിലാണ് ബീനയും കുട്ടികളും കിടന്നിരുന്നത്. കുട്ടികളുടെ കരച്ചിൽ കേട്ട് ഉണർന്ന വീട്ടുകാർ തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരുടെ സഹായത്തോടെയാണ് മുറി തുറന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News