Woman burnt to death: പാലക്കാട് യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ കുടുംബം

ശ്രീജിത്തിന് മറ്റൊരു ബന്ധമുണ്ടെന്നും ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ശ്രീജിത്ത് ശ്രുതിയെ ഉപദ്രവിക്കാറുണ്ടെന്നും ശ്രുതിയുടെ മാതാപിതാക്കൾ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jun 24, 2021, 11:24 AM IST
  • ഭർത്താവ് ശ്രീജിത്ത് പിറകിൽ നിന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണ്
  • മരണത്തിന് മുൻപ് ശ്രുതി ഇക്കാര്യം പറഞ്ഞിരുന്നുവെന്ന് ശ്രുതിയുടെ അമ്മയും സഹോദരിയും പറഞ്ഞു
  • മകളുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് ശിവൻ പറഞ്ഞു
  • മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ശ്രുതിയുടെ അമ്മ പറഞ്ഞു
Woman burnt to death: പാലക്കാട് യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ കുടുംബം

പാലക്കാട്: കിഴക്കഞ്ചേരിയിൽ ഭർത‍ൃവീട്ടിൽ യുവതി തീ പൊള്ളലേറ്റ് മരിച്ച (Burnt to death) സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ കുടുംബം. യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. കാരാപ്പാടം ശ്രീജിത്തിന്റെ ഭാര്യ ശ്രുതിയാണ് പൊള്ളലേറ്റ് ചികിത്സിയിലിരിക്കെ (Treatment) മരിച്ചത്.

ശ്രീജിത്തിന് മറ്റൊരു ബന്ധമുണ്ടെന്നും ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ശ്രീജിത്ത് ശ്രുതിയെ ഉപദ്രവിക്കാറുണ്ടെന്നും ശ്രുതിയുടെ മാതാപിതാക്കൾ പറഞ്ഞു. തന്റെ മകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് ശ്രുതിയുടെ അച്ഛൻ ശിവൻ ആരോപിച്ചു.

ALSO READ: Vismaya Suicide Case : വിസ്മയ ആത്മഹത്യ കേസിൽ ഭർതൃസഹോദരിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

ഭർത്താവ് ശ്രീജിത്ത് പിറകിൽ നിന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണ്. മരണത്തിന് മുൻപ് ശ്രുതി ഇക്കാര്യം പറഞ്ഞിരുന്നുവെന്ന് ശ്രുതിയുടെ അമ്മയും സഹോദരിയും പറഞ്ഞു. മകളുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിൽ (Police) പരാതി നൽകുമെന്ന് ശിവൻ പറഞ്ഞു. ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നെന്നും ശ്രുതിയുടെ മാതാപിതാക്കൾ പറഞ്ഞു.

മകൾ ഒരിക്കലും ആത്മഹത്യ (Suicide) ചെയ്യില്ലെന്ന് ശ്രുതിയുടെ അമ്മ പറഞ്ഞു. മകളുടെ ശരീരത്തിൽ തീ ആളിക്കത്തുമ്പോൾ കട്ടിലിൽ ഇരുന്ന് അത് കണ്ടുകൊണ്ടിരിക്കുകയാണ് ശ്രീജിത്ത് ചെയ്തത്. നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് ശ്രീജിത്ത് തീ അണയ്ക്കാൻ ശ്രമിച്ചതെന്നും ശ്രുതിയുടെ അമ്മ പറഞ്ഞു. ശ്രീജിത്ത് മുൻപും ശ്രുതിയെ മർദിച്ചിട്ടുണ്ട്. ശ്രുതിയുടെ മക്കളും പപ്പയാണ് അമ്മയെ കൊന്നതെന്ന് പറഞ്ഞിരുന്നു. കുട്ടികളെ വിളിക്കാൻ പോയപ്പോൾ ശ്രീജിത്തിന്റെ അച്ഛൻ തല്ലാൻ വന്നുവെന്നും അവിടെ നിന്ന് പോയാൽ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രുതിയുടെ സഹോദരി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News