Onam 2022: ഓണത്തിന് പച്ചക്കറി സുലഭമായി നൽകാൻ 'സുലഭ' കൂട്ടായ്മയും

Sulabha community: വെണ്ട, പയർ, ചീര, പൊട്ടിക്ക, കക്കിരി, മത്തൻ, ഇളവൻ, മുളക്, വെള്ളരി, പടവലം, പാവയ്ക്ക, കോവക്ക തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. മികച്ച വിളവാണ് ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 03:14 PM IST
  • മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേത്യത്വത്തിൽ വട്ടിപ്രത്തുള്ള കർഷക കൂട്ടായ്മയാണ് സുലഭ
  • സുലഭയിലെ 17 അംഗങ്ങൾ ചേർന്ന് 13 ഏക്കറിലാണ് കൃഷിയിറക്കിയത്
Onam 2022: ഓണത്തിന് പച്ചക്കറി സുലഭമായി നൽകാൻ 'സുലഭ' കൂട്ടായ്മയും

കണ്ണൂർ: ഓണത്തിന് പച്ചക്കറി ലഭ്യമാക്കാനൊരുങ്ങി കണ്ണൂരിലെ സുലഭ കൂട്ടായ്മ. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേത്യത്വത്തിൽ വട്ടിപ്രത്തുള്ള കർഷക കൂട്ടായ്മയാണ് സുലഭ. സുലഭയിലെ 17  അംഗങ്ങൾ ചേർന്ന് 13 ഏക്കറിലാണ് കൃഷിയിറക്കിയത്. വെണ്ട, പയർ, ചീര, പൊട്ടിക്ക, കക്കിരി, മത്തൻ, ഇളവൻ, മുളക്, വെള്ളരി, പടവലം, പാവയ്ക്ക, കോവക്ക തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. മികച്ച വിളവാണ് ലഭിച്ചത്.

കൂത്തുപറമ്പ് ബ്ലോക്കിലെ ഏഴ് കൃഷിഭവനുകൾ, ഹോർട്ടി കോർപ്പ്, സുരക്ഷ ജൈവ മാർക്കറ്റ്, സമൃദ്ധി ജൈവ വിപണി, കൂത്തുപറമ്പിലെ ഇക്കോ ഷോപ്പുകൾ എന്നിവിടങ്ങളിലേക്ക്  പച്ചക്കറികൾ നൽകുന്നത് സുലഭ ക്ലസ്റ്ററാണ്. പഞ്ചായത്തിലെ അയ്യപ്പൻതോട്, കരിയിൽ, കൈതേരി, വെള്ളപ്പന്തൽ, എന്നിവിടങ്ങളിലെ വിപണന കേന്ദ്രങ്ങളിലേക്കും രണ്ട് ആഴ്ച ചന്തകളിലേക്കും സുലഭ പച്ചക്കറികൾ വിപണനം ചെയ്യുന്നുണ്ട്. ഇടനിലക്കാരില്ലാതെ കർഷകർ നേരിട്ടാണ് വിൽപ്പന നടത്തുന്നത്.

Onam 2022: ഓണത്തോടനുബന്ധിച്ച് പരിശോധന ശക്തമാക്കി ലീഗൽ മെട്രോളജി വകുപ്പ്; ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി

ഇടുക്കി: ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് പരിശോധന ശക്തമാക്കി. സെപ്റ്റംബർ ഏഴ് വരെ പ്രത്യേക സ്‌ക്വാഡ് പ്രവർത്തിക്കും. ഇടുക്കി ജില്ലയിൽ ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ 15 അളവ് തൂക്ക ക്രമക്കേടുകൾ കണ്ടെത്തി. ക്രമക്കേടുകൾ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 37,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. അളവ് തൂക്ക നിയമങ്ങൾ ലംഘിച്ച് യഥാസമയം മുദ്രപതിപ്പിക്കാതെയും കൃത്യത ഉറപ്പുവരുത്താതെയുള്ള ത്രാസുകൾ ഉപയോഗിച്ച് വിൽപന നടത്തുകയും ചെയ്ത 10 വ്യാപാര സ്ഥാപങ്ങൾക്കെതിരെയും രേഖകൾ കൃത്യമായി സൂക്ഷിക്കാതെ വിൽപന നടത്തിയ രണ്ട് വ്യാപാരസ്ഥാപങ്ങൾക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്.

കൂടാതെ സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, തുണിക്കടകൾ എന്നിവ കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിൽ, നിർദ്ദിഷ്ട നിയമാനുസൃത രേഖകൾ ഇല്ലാത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തിയതും പായ്ക്കിംഗ് രജിസ്ട്രേഷൻ ഇല്ലാതെ പായ്ക്ക് ചെയ്ത് വിൽപ്പന നടത്തിയതുമായ മൂന്ന് വ്യാപാര സ്ഥാപങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പഴം, പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി സ്വർണാഭരണശാലകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുന്നതാണെന്നും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ എസ്. ഷെയ്ക് ഷിബു അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News