ശിവഗിരി മുൻ മഠാധിപതി Swami Prakashananda സമാധിയായി

വര്‍ക്കല ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. തൊണ്ണൂറ്റിഒൻപത് വയസായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Jul 7, 2021, 01:00 PM IST
  • ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി
  • വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം
  • 1922 ഡിസംബറില്‍ കൊല്ലം പിറവന്തൂര്‍ കളത്താരടി തറവാട്ടിലായിരുന്നു ജനനം
ശിവഗിരി മുൻ മഠാധിപതി Swami Prakashananda സമാധിയായി

തിരുവനന്തപുരം:  വര്‍ക്കല ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. തൊണ്ണൂറ്റിഒൻപത് വയസായിരുന്നു. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 

മൃതദേഹം ശിവഗിരി (Shivagiri) പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വയ്ച്ചശേഷം വൈകുന്നേരം അഞ്ചിന് ശിവഗിരിയില്‍ സമാധിയിരുത്തും. 

വാര്‍ധക്യസഹജമായ പ്രശ്നങ്ങളെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

Also Read: Dilip Kumar: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ അന്തരിച്ചു 

1922 ഡിസംബറില്‍ കൊല്ലം പിറവന്തൂര്‍ കളത്താരടി തറവാട്ടിലായിരുന്നു പ്രകാശാനന്ദ ജനിച്ചത്. സ്വാമി ശങ്കരാനന്ദയുടെ ശിഷ്യനായി ഇരുപത്തിരണ്ടാം വയസിലാണ് ശിവഗിരിയിലെത്തിയത്. 

ശേഷം മുപ്പത്തി അഞ്ചാം വയസിലാണ് സന്യാസദീക്ഷ സ്വീകരിച്ചത്. വളരെക്കാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു പ്രകാശാനന്ദ. 1995-97 കാലയളവിലും 2006 മുതല്‍ 2016വരെയും അദ്ദേഹം അധ്യക്ഷ പദവി വഹിച്ചിരുന്നു. 

Also Read: മുൻ കേന്ദ്ര മന്ത്രി കുമരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ

പ്രകാശാനന്ദ പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചതും ശിവഗിരി തീര്‍ഥാടനം പ്ലാറ്റിനം ആഘോഷവും ദൈവദശകം ശതാബ്ദി ആഘോഷവും നടത്തിയത്.  

സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.  ശ്രീനാരായണ പൈതൃകത്തിന്‍റെ വര്‍ത്തമാനകാല ചൈതന്യ ദീപ്തിയായിരുന്നു സന്യാസിശ്രേഷ്ഠനായ സ്വാമി പ്രകാശാനന്ദയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News