സ്വപ്നയെ സല്യൂട്ട് ചെയ്യാത്ത പോലീസുകാര്‍ക്കെതിരെ അന്ന് സസ്പെന്‍ഷന്‍ ശുപാര്‍ശ!!

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് അന്വേഷണം പുരോഗമിക്കുകയാണ്. 

Last Updated : Jul 8, 2020, 06:53 AM IST
  • ഉന്നത ഉദ്യോഗസ്ഥരുമായി ഉയര്‍ന്ന ബന്ധം. കോണ്‍സുലേറ്റ് പ്രതിനിധിയെ പോലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുത്തിരുന്ന സ്വപ്ന നയതന്ത്ര അഭിപ്രായങ്ങള്‍ വരെ രേഖപ്പെടുത്തിയിരുന്നു.
  • ഔദ്യോഗിക ചര്‍ച്ചകള്‍, സത്കാരങ്ങള്‍, വിരുന്നുകള്‍... അങ്ങനെ എല്ലാത്തിലും സ്വപ്ന നിറഞ്ഞുനിന്നു. ഈ അധികാരമുപയോഗിച്ച് അവര്‍ ഉന്നതരുമായുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
സ്വപ്നയെ സല്യൂട്ട് ചെയ്യാത്ത പോലീസുകാര്‍ക്കെതിരെ അന്ന് സസ്പെന്‍ഷന്‍ ശുപാര്‍ശ!!

തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് അന്വേഷണം പുരോഗമിക്കുകയാണ്. 

മുഖ്യആസൂത്രകയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്ന സുരേഷ് (Swapna Suresh) ഇപ്പോഴും ഒളിവിലാണ്. നാല് വര്ഷം കൊണ്ടാണ് സ്വപ്ന സ്വപ്നസമാനമായ ജീവിതം പടുത്തുയര്‍ത്തിയത്. അതും യുഎഇ (UAE) കോണ്‍സുലേറ്റിലെ ജോലി ആയുധമാക്കി.

നടന്‍ വിജയിയുടെ വീട്ടില്‍ ബോംബ്‌!! പോലീസ് സ്റ്റേഷനിലേക്ക് അജ്ഞാത സന്ദേശം...

സ്വപ്നയുടെ ഫ്ലാറ്റില്‍ രണ്ടാം ദിവസവും കസ്റ്റംസ് പരിശോധന നടത്തി. സ്വര്‍ണകടത്തില്‍ പിടിയിലായതോടെ സ്വപ്നയുടെ മുന്‍ ജീവിതമാണ് ചര്‍ച്ചയാകുന്നത്. പിതാവിന് അബുദാബി(Abu Dhabi) യില്‍ ബിസിനയിരുന്നു. അതുക്കൊണ്ട് തന്നെ അവിടെയായിരുന്നു വിദ്യാഭ്യാസ൦. ആദ്യമായി ഒരു ജോലിയ്ക്ക് പ്രവേശിക്കുന്നതും അവിടെ തന്നെ. 

2013ലാണ് ഇന്ത്യയിലേക്കുള്ള വരവ്. എയര്‍ ഇന്ത്യ സാറ്റ്‌സില്‍ HR മാനേജരായായിരുന്നു പോസ്റ്റ്‌. മൂന്ന്‍ വര്‍ഷം നീളുന്ന ഈ കാലയളവിലാണ് ഉന്നതരിലേക്കുള്ള ബന്ധങ്ങളുടെ വളര്‍ച്ച. ഇതിനിടെ, വ്യാജരേഖ കേസില്‍പ്പെട്ട് ജോലി പോകുമെന്നാ സ്ഥിതിയായപ്പോള്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് മാറി.  

മാതൃകയായി ജവാൻമാർ!! ആദിവാസി കുടുംബങ്ങൾക്ക് സൈനികരുടെ വക ഭക്ഷ്യധാന്യക്കിറ്റ്...

ഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള സ്വപ്ന കോണ്‍സുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായത് പിതാവിന്‍റെ ദുബായ് ബന്ധവും അറബി ഭാഷയിലെ കഴിവുമായിരുന്നു. അവിടെ നിന്നും അങ്ങോട്ട്‌ തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് ഓഫീസിലെ എല്ലാമെല്ലാമായിരുന്നു സ്വപ്ന. 

ഉന്നത ഉദ്യോഗസ്ഥരുമായി ഉയര്‍ന്ന ബന്ധം. കോണ്‍സുലേറ്റ് പ്രതിനിധിയെ പോലെ മുഖ്യമന്ത്രി പിണറായി വിജയ(Pinarayi Vijayan)ന്‍റെ  ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്തിരുന്ന സ്വപ്ന നയതന്ത്ര അഭിപ്രായങ്ങള്‍ വരെ രേഖപ്പെടുത്തിയിരുന്നു. ഔദ്യോഗിക ചര്‍ച്ചകള്‍, സത്കാരങ്ങള്‍, വിരുന്നുകള്‍... അങ്ങനെ എല്ലാത്തിലും സ്വപ്ന നിറഞ്ഞുനിന്നു. ഈ അധികാരമുപയോഗിച്ച് അവര്‍ ഉന്നതരുമായുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. 

ഓഗസ്റ്റ് ഒന്ന് വരെ സമയം; പ്രിയങ്കയൊഴിയുന്ന വസതിയിലേക്ക് ഇനിയാര്?

സ്വപ്നയെ സല്യൂട്ട് ചെയ്യാത്തതിന്റെ പേരില്‍ കോണ്‍സുലേറ്റ് ഓഫീസിലെ മൂന്ന് സെക്യൂരിറ്റിമാര്‍ സസ്പെന്‍ഷന് ശുപാര്‍ശ ചെയ്യപ്പെട്ടു. ആറു മാസങ്ങള്‍ക്ക് മുന്‍പാണ് സ്വപ്നയ്ക്ക് കോണ്‍സുലേറ്റിലെ ജോലി നഷ്ടമായത്. എന്നാല്‍, പല അധികാര കേന്ദ്രങ്ങളിലും അവര്‍ ജോലി പോയ കാര്യം മറച്ചുവച്ചു. അവിടെ നിന്നും ഇന്ന് സ്വര്‍ണക്കടത്ത് കേസിന്‍റെ മുഖ്യ ആസൂത്രക എന്ന വിളിപ്പേരു നേടും വരെ തട്ടിപ്പുകള്‍ തുടര്‍ന്നു.

Trending News