ടി.പി സെൻകുമാർ ഡി.ജി.പിയായി ചുമതലയേറ്റു

ടി.പി സെൻകുമാർ ഡി.ജി.പിയായി ചുമതലയേറ്റു. തിരുവനന്തപുരം പൊലിസ് ആസ്ഥാനത്തെത്തിയ അദ്ദേഹം ഗാര്‍ഡ് ഓഫ് സ്വീകരിച്ച ശേഷം ഓഫിസിലെത്തി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് ചുമതല ഏറ്റെടുത്തു.

Last Updated : May 6, 2017, 06:34 PM IST
ടി.പി സെൻകുമാർ ഡി.ജി.പിയായി ചുമതലയേറ്റു

തിരുവനന്തപുരം: ടി.പി സെൻകുമാർ ഡി.ജി.പിയായി ചുമതലയേറ്റു. തിരുവനന്തപുരം പൊലിസ് ആസ്ഥാനത്തെത്തിയ അദ്ദേഹം ഗാര്‍ഡ് ഓഫ് സ്വീകരിച്ച ശേഷം ഓഫിസിലെത്തി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് ചുമതല ഏറ്റെടുത്തു.

ഇതുസംബന്ധിച്ച ഉത്തരവ്​ ഉച്ചയോടെ സർക്കാർ പുറത്തിറക്കിയിരുന്നു. നിലവിൽ ഐ.എം.ജി ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന സെൻകുമാർ വൈകിട്ട്​ 4.30ഓടെ  ഡി.ജി.പി ഓഫീസിലെത്തിയാണ്​ സ്ഥാനമേറ്റെടുത്തത്​. പതിനൊന്ന്​ മാസത്തിന്​ ശേഷമാണ്​ സെൻകുമാർ മുൻ പദവിയിൽ തിരിച്ചെത്തുന്നത്​. ബെഹ്റ വിജിലൻസ് ഡയറക്ടറായി ചുമതലയേൽക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ ഉത്തരവൊന്നും പുറത്തിറങ്ങിയിട്ടില്ല. 

Trending News