നികുതി വെട്ടിച്ചവരുടെ കണക്കെടുക്കാന്‍ ഉദ്യോഗസ്ഥ സംഘം പോണ്ടിച്ചേരിയിലേക്ക്

നികുതി വെട്ടിക്കുന്നതിനായി ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പോണ്ടിച്ചേരിയിലേക്ക്. ജനജാഗ്രത യാത്രയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഡംഭരവാഹനത്തില്‍ കയറിയതുമായി ബന്ധപ്പെട്ട വിവാദമാണ് നികുതിവെട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തെത്തിക്കുന്നതിന് കാരണമായത്. 

Last Updated : Nov 2, 2017, 05:51 PM IST
നികുതി വെട്ടിച്ചവരുടെ കണക്കെടുക്കാന്‍ ഉദ്യോഗസ്ഥ സംഘം പോണ്ടിച്ചേരിയിലേക്ക്

തിരുവനന്തപുരം: നികുതി വെട്ടിക്കുന്നതിനായി ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പോണ്ടിച്ചേരിയിലേക്ക്. ജനജാഗ്രത യാത്രയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഡംഭരവാഹനത്തില്‍ കയറിയതുമായി ബന്ധപ്പെട്ട വിവാദമാണ് നികുതിവെട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തെത്തിക്കുന്നതിന് കാരണമായത്. 

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിലെ അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗം സംഘമാകും പോണ്ടിച്ചേരിയിലേക്ക് പോകുക. പോണ്ടിച്ചേരി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കും.

സംസ്ഥാനത്തിന് പുറത്ത് രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ വിലാസം കൃത്യമായി പരിശോധിക്കണമെന്നും തിരിച്ചറിയല്‍ കാര്‍ഡും മറ്റും സൂക്ഷിക്കണമെന്നും ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. ഇക്കാര്യം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. 

Trending News