മെയ് ഒന്നു മുതൽ സംസ്ഥാനത്ത് നോക്കുകൂലിയില്ല

മെയ് ഒന്നു മുതൽ കേരളത്തില്‍ നോക്കുകൂലി നിർത്തലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കയറ്റിറക്ക് തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

Updated: Mar 8, 2018, 08:33 PM IST
മെയ് ഒന്നു മുതൽ സംസ്ഥാനത്ത് നോക്കുകൂലിയില്ല

തിരുവനന്തപുരം: മെയ് ഒന്നു മുതൽ കേരളത്തില്‍ നോക്കുകൂലി നിർത്തലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കയറ്റിറക്ക് തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

ഇതിന് കേന്ദ്ര ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളികളുടെ വിതരണം ട്രേഡ് യൂണിയനുകൾ അവസാനിപ്പിക്കാനും തീരുമാനമായി.

തങ്ങളുടെ തൊഴിലാളികളെ ജോലിക്കെടുത്താലേ പണി നടത്താൻ സമ്മതിക്കൂ എന്നു ഭീഷണിപ്പെടുത്തുന്ന തൊഴിലാളി സംഘടനകളുടെ നിലപാടും നോക്കുകൂലി പ്രശ്നവും ചർച്ച ചെയ്യാൻ ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യ‌മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ  തുടർച്ചയായി നടത്തിയ യോഗത്തിലാണ് നോക്കുകൂലി അവസാനിപ്പിക്കാനുള്ള നിർണായക തീരുമാനമെടുത്തത്.