സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

 State Cycling Championship:  14 ജില്ലാ ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സബ് ജൂനിയർ, ജൂനിയർ, യൂത്ത് വിഭാഗങ്ങളിലും പുരുഷ വനിതാ വിഭാഗങ്ങളിലുമായി 31 ഇവന്റുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 1, 2023, 09:13 PM IST
  • എൽഎൻസിപിഇ പ്രിൻസിപ്പാൾ ഡോ:ജി.കിഷോർ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
  • റാഞ്ചിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനും ദേശീയ ഗെയിംസിനുമുള്ള സെലക്ഷൻ ഇവന്റ് കൂടിയാണ് ഈ ചാമ്പ്യൻഷിപ്.
സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി കാര്യവട്ടം എൽഎൻസിപിഇ വെലോഡ്രമിൽ തുടക്കമായി. എൽഎൻസിപിഇ പ്രിൻസിപ്പാൾ ഡോ:ജി.കിഷോർ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. 14 ജില്ലാ ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സബ് ജൂനിയർ, ജൂനിയർ, യൂത്ത് വിഭാഗങ്ങളിലും പുരുഷ വനിതാ വിഭാഗങ്ങളിലുമായി 31 ഇവന്റുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. 

ALSO READ: ഇന്ത്യൻ ടീമിന് ഗംഭീര വരവേൽപ്പ് നൽകി അനന്തപുരി; ചിത്രങ്ങൾ കാണാം

റാഞ്ചിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനും ദേശീയ ഗെയിംസിനുമുള്ള സെലക്ഷൻ ഇവന്റ് കൂടിയാണ് ഈ ചാമ്പ്യൻഷിപ്. സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെലക്ഷൻ കമ്മറ്റി ചെയർമാൻ ഡോ മാക്സ്വെൽ ട്രവോർ, സൈക്ലിങ് ഫെഡറേഷൻ അഖിലേന്ത്യ ട്രഷറർ എസ്.എസ്. സുധീഷ് കുമാർ, കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ്  ബി.ജയപ്രസാദ്, ട്രഷറർ വിനോദ് കുമാർ തുടങ്ങിയവർ ചാമ്പ്യൻഷിപ്പിന്റെ ഫ്ലാഗ് ഓഫിൽ പങ്കെടുത്തു. ചാമ്പ്യൻഷിപ് ഇന്ന് സമാപിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News