Ponmudi: പൊന്മുടിയിലെ സ്റ്റേ ബസ് സര്‍വീസ് പുനഃസ്ഥാപിച്ചു

Ponmudi stay bus service: കോവിഡിനെ തുടർന്നാണ് പൊന്മുടിയിലെ സ്റ്റേ ബസ് സർവീസ് നിർത്തിവെച്ചിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2024, 07:49 PM IST
  • വൈകുന്നേരം 6.40ന് തിരുവനന്തപുരത്ത് നിന്നാണ് സർവീസ് ആരംഭിക്കുക.
  • രാത്രി 9.20ന് ബസ് പൊന്മുടിയിൽ എത്തും.
  • പിറ്റേന്ന് രാവിലെ 6.10നാണ് തിരുവനന്തപുരത്തേയ്ക്കുള്ള സർവീസ്.
Ponmudi: പൊന്മുടിയിലെ സ്റ്റേ ബസ് സര്‍വീസ് പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലെ സ്റ്റേ ബസ് സർവീസ് പുനഃസ്ഥാപിച്ചു. വൈകുന്നേരം 6.40ന് തിരുവനന്തപുരത്ത് നിന്നാണ് സർവീസ് ആരംഭിക്കുക. രാത്രി 9.20ന് ബസ് പൊന്മുടിയിൽ എത്തും. പിറ്റേന്ന് രാവിലെ 6.10നാണ് തിരുവനന്തപുരത്തേയ്ക്കുള്ള സർവീസ്. 

കോവിഡ് മഹാമാരിയെ തുടർന്നാണ് പൊന്മുടിയിലെ സ്റ്റേ ബസ് സർവീസ് നിർത്തിവെച്ചിരുന്നത്. പൊന്മുടിയ്ക്ക് പുറമേ ബോണക്കാടേയ്ക്കുള്ള സ്‌റ്റേ ബസ് സർവീസും നിർത്തിവെച്ചിരുന്നു. എന്നാൽ രണ്ട് മാസം മുമ്പ് ബോണക്കാട് സ്‌റ്റേ ബസ് സർവീസ് പുനഃരാരംഭിച്ചിരുന്നു. ഇതോടെ പൊന്മുടി സ്റ്റേ ബസ് സർവീസും പുനഃരാരംഭിക്കണമെന്ന് പൊന്മുടി നിവാസികളും ആവശ്യപ്പെടുകയായിരുന്നു.  

ALSO READ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ

നെടുമങ്ങാട് ഡിപ്പോയുടെ പൊന്മുടി സ്റ്റേ സർവീസിന് പുനഃരാരംഭം

RAC173 തിരുവനന്തപുരം - പൊന്മുടി

സർവീസിന്റെ മുഴുവൻ സമയ വിവരം

നെടുമങ്ങാട്-ബോണക്കാട്
(വിതുര-IISER-ജെഴ്സിഫാം വഴി)
11.40AM നെടുമങ്ങാട്
12.30PM വിതുര
01.20PM ബോണക്കാട്

ബോണക്കാട്-തിരുവനന്തപുരം
(ജെഴ്സിഫാം-IISER-വിതുര-നെടുമങ്ങാട്-
പേരൂർക്കട വഴി)
01.50PM ബോണക്കാട്
02.40PM വിതുര
03.30PM നെടുമങ്ങാട്
04.20PM തിരുവനന്തപുരം

തിരുവനന്തപുരം-നെടുമങ്ങാട്
(പേരൂർക്കട വഴി)
04.40PM തിരുവനന്തപുരം
05.30PM നെടുമങ്ങാട്

നെടുമങ്ങാട്-തിരുവനന്തപുരം
(പേരൂർക്കട വഴി)
05.40PM നെടുമങ്ങാട്
06.30PM തിരുവനന്തപുരം

തിരുവനന്തപുരം-പൊന്മുടി Stay
(പേരൂർക്കട-നെടുമങ്ങാട്-വിതുര-കല്ലാർ വഴി)
06.40PM തിരുവനന്തപുരം
07.30PM-07.40PM നെടുമങ്ങാട്
08.30PM വിതുര
09.20PM പൊന്മുടി

പൊന്മുടി-തിരുവനന്തപുരം
(കല്ലാർ-വിതുര-നെടുമങ്ങാട്-പേരൂർക്കട വഴി)
06.10AM പൊന്മുടി
07.00AM വിതുര
07.50AM നെടുമങ്ങാട്
08.40AM തിരുവനന്തപുരം

തിരുവനന്തപുരം-നെടുമങ്ങാട്
(ബേക്കറി-മലയിൻകീഴ്-കാട്ടാക്കട-കുറ്റിച്ചൽ-
ആര്യനാട്-ഉഴമലയ്ക്കൽ വഴി)
09.10AM തിരുവനന്തപുരം
10.00AM കാട്ടാക്കട
10.30AM ആര്യനാട്
11.00AM നെടുമങ്ങാട്

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News