തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട്; ലക്ഷ്യം നഗരസഭയിൽ ഭരണ സ്തംഭനമെന്ന് മന്ത്രി വി.ശിവൻകുട്ടി

Thiruvananthapuram Corporation നഗരസഭയിൽ ഭരണ സ്തംഭനമുണ്ടാക്കാൻ ബിജെപി കോൺഗ്രസ് ശ്രമെക്കുന്നതെന്ന് വി ശിവൻകുട്ടി

Written by - Zee Malayalam News Desk | Last Updated : Nov 7, 2022, 06:06 PM IST
  • കോർപ്പറേഷനിൽ ഉണ്ടായ ഒഴിവുകൾ സംബന്ധിച്ച് ചില മാധ്യമങ്ങളിൽ പരസ്യങ്ങൾ വന്നിരുന്നു.
  • അപേക്ഷ ലഭിച്ചതിന് ശേഷമാണ് മറ്റു നടപടികളിലേക്ക് കടക്കുക.
  • ആരെയും പിൻവാതിലിലൂടെ നിയമിച്ചിട്ടില്ലെന്ന് ശിവൻകുട്ടി
  • ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം നിലപാട് ബിജെപിയും കോൺഗ്രസും കൈക്കൊള്ളണമെന്നും മന്ത്രി
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട്; ലക്ഷ്യം നഗരസഭയിൽ ഭരണ സ്തംഭനമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: നഗരസഭയിൽ ഭരണ സ്തംഭനമുണ്ടാക്കാൻ ശ്രമമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനു പിന്നിൽ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടാണെന്നും പ്രചരിക്കുന്ന കത്തിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംസ്ഥാന വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

കോർപ്പറേഷനിൽ ഉണ്ടായ ഒഴിവുകൾ സംബന്ധിച്ച് ചില മാധ്യമങ്ങളിൽ പരസ്യങ്ങൾ വന്നിരുന്നു. അപേക്ഷ ലഭിച്ചതിന് ശേഷമാണ് മറ്റു നടപടികളിലേക്ക് കടക്കുക. ആരെയും പിൻവാതിലിലൂടെ നിയമിച്ചിട്ടില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. കത്ത് സംബന്ധിച്ച് ഏത് അന്വേഷണത്തെയും മേയർ സ്വാഗതം ചെയ്തിട്ടുണ്ട്. പ്രചരിക്കുന്ന കത്തിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ മനസ്സിലാക്കി ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം നിലപാട് ബിജെപിയും കോൺഗ്രസും കൈക്കൊള്ളണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ : എസ്.എ.ടി നിയമനത്തിൽ കത്ത് തയ്യറാക്കിയത് താൻ; പക്ഷെ നൽകിയില്ലെന്ന് ഡി.ആർ.അനിൽ

ആര്യ രാജേന്ദ്രൻ മേയറായത് മുതൽ നിരന്തരമായി കോർപ്പറേഷൻ ഓഫീസ് സംഘർഷ ഭൂമിയാക്കാൻ ശ്രമമാണ് ബിജെപിയും കോൺഗ്രസും നടത്തുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നഗരസഭ ഓഫീസ് സംഘർഷഭൂമിയാക്കിയാൽ അത് പ്രതികൂലമായി ബാധിക്കുക സേവനം തേടി ഓഫീസിലെത്തുന്ന സാധാരണക്കാരെയാണ്. സാധാരണക്കാരുടെ ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കുകയാണ് സംഘർഷങ്ങളിലൂടെ ബിജെപിയും കോൺഗ്രസും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യാ രാജേന്ദ്രൻ എഴുതിയെന്ന് പറയപ്പെടുന്ന കത്തിനെ ചൊല്ലിയാണ് നഗരസഭയിൽ വിവാദങ്ങൾക്ക് തുടക്കമായത്. നഗരസഭ ആരോഗ്യവിഭാഗത്തിൽ ഒഴിവുണ്ടെന്നും മുൻഗണനാ ലിസ്റ്റിൽ പാർട്ടിക്കാരെ ആവശ്യമാണെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്.

അതിനെതിരെ നഗരസഭയിൽ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി എത്തി. സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ദേഹാസ്വാസ്ഥ്യം സംഭവിച്ച് 2  കൗൺസിലർമാരെ ആശുപത്രിയിലേക്ക് മാറ്റി. കരമന അജിത്തിനെയും ശരണ്യയെയുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News