തോമസ് ചാണ്ടിയുടെ രാജി: ഇനി പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടില്‍

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ട് എല്‍.ഡിഎഫ് യോഗം. അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം അനുസരിച്ച് മുഖ്യമന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനം എടുക്കട്ടെയെന്ന് എല്‍.ഡി.എഫ് യോഗം നിര്‍ദേശിച്ചു. ചൊവ്വാഴ്ച ചേരുന്ന എന്‍.സി.പി യോഗം കഴിയുന്നത് വരെ രാജി ഉണ്ടാകില്ലെന്നാണ് സൂചന. 

Last Updated : Nov 12, 2017, 05:28 PM IST
തോമസ് ചാണ്ടിയുടെ രാജി: ഇനി പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടില്‍

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ട് എല്‍.ഡിഎഫ് യോഗം. അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം അനുസരിച്ച് മുഖ്യമന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനം എടുക്കട്ടെയെന്ന് എല്‍.ഡി.എഫ് യോഗം നിര്‍ദേശിച്ചു. ചൊവ്വാഴ്ച ചേരുന്ന എന്‍.സി.പി യോഗം കഴിയുന്നത് വരെ രാജി ഉണ്ടാകില്ലെന്നാണ് സൂചന. 

എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.ഐയും ജെ.ഡി.എസും തോമസ് ചാണ്ടിക്കെതിരെ കര്‍ശന നിലപാടെടുത്തു. സര്‍ക്കാരിന് അപമാനമുണ്ടാക്കി ഒരു മന്ത്രി തത്സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് ഇരുകക്ഷികളും അഭിപ്രായപ്പെട്ടു. എന്‍.സി.പിക്കെതിരെ മൃദുല സമീപനമാണ് സി.പി.എം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തര്‍ക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി ഇടപെട്ടു. 

എന്‍.സി.പിക്ക് ചൊവ്വാഴ്ച വരെ സമയം അനുവദിക്കാമെന്ന തീരുമാനത്തോട് ഭൂരിപക്ഷ കക്ഷികളും യോജിച്ചതോടെ യോഗം തല്‍ക്കാലത്തേക്ക് പിരിഞ്ഞു. രണ്ടു ദിവസത്തെ സമയം അനുവദിക്കുന്നുണ്ടെങ്കിലും അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. രാജി അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം. 

കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിച്ചത് ശരിയായില്ലെന്ന് യോഗത്തില്‍ ജെ.ഡി.എസ് അഭിപ്രായപ്പെട്ടു. കേസ് ചൊവ്വാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. എന്നാല്‍, ചൊവ്വാഴ്ച അന്തിമവിധി ഉണ്ടാകില്ല. കോടതി തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ അത് സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. അതിന് വഴിയൊരുക്കാതെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടണമെന്നാണ് ഘടക
കക്ഷികളുടെ ആവശ്യം. 

Trending News