പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് മരണം

കാസർകോട് മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു. മഞ്ചേശ്വരം പൊസോട്ട് സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ഇവര്‍ മൂവരും മരിച്ചത്.

Updated: Jan 31, 2018, 01:21 PM IST
പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് മരണം

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു. മഞ്ചേശ്വരം പൊസോട്ട് സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ഇവര്‍ മൂവരും മരിച്ചത്.

മൂന്ന്‍ പേരും പാളത്തിന്‍റെ അരികിലൂടെ പോവുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ആത്മഹത്യ ചെയ്തതാണെന്നും സമീപവാസികള്‍ സൂചിപ്പിക്കുന്നു. എങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.