Thrikkakara By-Election 2020: തൃക്കാക്കരയിൽ ട്വന്റി-ട്വന്റിയുമില്ല; ആം ആദ്മിയുമായി ചേർന്നെടുത്ത തീരമാനമെന്ന് നേതാക്കൾ

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ രാഷ്ട്രീയ പ്രധാന്യമില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞു. ഇരു പേർട്ടുകളുടെ സംയുക്ത തീരുമാനമാണെന്നിതെന്നും ട്വന്റി ട്വന്റി പാർട്ടി സ്ഥാപകൻ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 8, 2022, 06:02 PM IST
  • ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ രാഷ്ട്രീയ പ്രധാന്യമില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞു.
  • ഇരു പേർട്ടുകളുടെ സംയുക്ത തീരുമാനമാണെന്നിതെന്നും ട്വന്റി ട്വന്റി പാർട്ടി സ്ഥാപകൻ അറിയിച്ചു.
  • അതേസമയം സംഘടനപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.
Thrikkakara By-Election 2020: തൃക്കാക്കരയിൽ ട്വന്റി-ട്വന്റിയുമില്ല; ആം ആദ്മിയുമായി ചേർന്നെടുത്ത തീരമാനമെന്ന് നേതാക്കൾ

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് പിന്നാലെ മത്സരിക്കാൻ ഇല്ലെന്ന് അറിയിച്ച് ട്വന്റി-ട്വന്റിയും. തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തെ നിർണയിക്കുന്നതല്ലെന്നും മത്സരിച്ചാൽ പാർട്ടികൾക്ക് പറയത്തക്ക ഗുണഫലമുണ്ടാകില്ലെന്നും മനസിലാക്കിയതിന് പിന്നാലെയാണ് ഇരു പാർട്ടികളും ചേർന്ന് ഉപതിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നില്ലയെന്ന് അറിയിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ രാഷ്ട്രീയ പ്രധാന്യമില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞു. ഇരു പേർട്ടുകളുടെ സംയുക്ത തീരുമാനമാണെന്നിതെന്നും ട്വന്റി ട്വന്റി പാർട്ടി സ്ഥാപകൻ അറിയിച്ചു. അതേസമയം സംഘടനപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു. 

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എഎപി കേരള നിരീക്ഷകൻ എൻ.രാജ കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ പാർട്ടി അണികൾ തൃക്കാക്കരയിൽ ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് പിന്നീട് അറിയിക്കുമെന്ന് എഎപി നിരീക്ഷകൻ പറഞ്ഞിരുന്നു. എന്നാൽ ഇരു പാർട്ടികളുടെ അണികളുടെ വോട്ട് ആർക്കൊപ്പമായിരിക്കുമെന്നത് നിർണായകമായിരിക്കും. 

ALSO READ : Thrikkakara By-Election 2022 : തൃക്കാക്കരയിൽ ആം ആദ്മി ഇറങ്ങുന്നില്ല; ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എഎപിക്ക് ഗുണം ചെയ്യില്ലെന്ന് പാർട്ടി നിരീക്ഷകൻ

അതേസമയം സംസ്ഥാനത്ത് വരാൻ പോകുന്ന പാർലമെന്റ്, തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ പാർട്ടി എല്ലാ സീറ്റിലും മത്സിരിക്കുന്നമെന്ന് എഎപി നിരീക്ഷകൻ പറഞ്ഞു. കൂടാതെ തൃക്കാക്കരയിൽ തങ്ങളുടെ അണികൾ ആർക്ക് വോട്ട് ചെയ്യണമെന്ന് മെയ് 15ന് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ചെയർമാനുമായ അരവിന്ദ് കേജരിവാൾ കേരളത്തിലെത്തിയതിന് ശേഷം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ആം ആദ്മി നേതാക്കൾ വ്യക്തമാക്കി.

എന്നാൽ ഇന്ന് മെയ് എട്ടിന് ബിജെപി തങ്ങളുടെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ എഎൻ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി.ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടേതാണ് പ്രഖ്യാപനം. എൽഡിഎഫും,യുഡിഎഫും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയപ്പോഴും എൻഡിഎ സ്ഥാനാർഥിയെ സംബന്ധിച്ചുള്ള ആശങ്ക പാർട്ടിയിലും  വലിയ ചർച്ചയായിരുന്നു.

ALSO READ : Thrikkakkara by Election 2022: ഉമ തോമസിന് പിന്നാലെ മമ്മൂട്ടിയെ നേരിൽ കണ്ട് വോട്ട് തേടി ഡോ. ജോ ജോസഫും

സിറ്റിങ്ങ് എംഎൽഎ കൂടിയായിരുന്ന അന്തരിച്ച പിടി തോമസിൻറെ ഭാര്യ ഉമ തോമസാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിന് വേണ്ടി ഡോ.ജോ ജോസഫും മത്സരത്തിനിറങ്ങും. പിടി തോമസിൻറെ സഹതാപ തരംഗം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെങ്കിൽ മികച്ച വിജയം തന്നെയാണ്  പാർട്ടികൾ കണക്ക് കൂട്ടുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News