തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മതമാണെന്ന സൂചന നൽകി ഉമ തോമസ്

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും  സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ഉമാ തോമസ്

Written by - Zee Malayalam News Desk | Last Updated : Apr 29, 2022, 02:02 PM IST
  • കെപിസിസിക്ക് ഉമ തോമസ് സ്ഥാനാർഥിയാകുന്നതാണ് താല്പര്യം
  • ഉമ തോമസിനെ ഏകപക്ഷീയമായി പരിഗണിക്കുന്നതിൽ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തി ഉണ്ട്
  • തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും വരെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി പോര് വേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മതമാണെന്ന സൂചന നൽകി ഉമ തോമസ്

കൊച്ചി: തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കേണ്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നാണ് അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ ഭാര്യ  ഉമ തോമസ് പറഞ്ഞത്. ഇതിലൂടെ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന സൂചനയാണ് ഉമ തോമസ് നൽകുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും  സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ഉമാ തോമസ് കൊച്ചിയിൽ പറഞ്ഞു. കെപിസിസിക്ക് ഉമ തോമസ് സ്ഥാനാർഥിയാകുന്നതാണ് താല്പര്യം.

കോൺഗ്രസിന് ശക്തമായ വേരുകളുള്ള മണ്ഡലത്തിൽ ഏതുവിധേനയും ജയിക്കുക എന്നതാണ് കെപിസിസിയുടെ നീക്കം.പിടി തോമസിനോട് മണ്ഡലത്തിലുള്ള വൈകാരികമായി ബന്ധം ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കിയാൽ പ്രതിഫലിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.ജില്ലയ്ക്ക് പുറത്തുള്ള ചില യുവ നേതാക്കളുടെ പേരുകൾ ആദ്യഘട്ടത്തിൽ ഉയർന്നു വന്നെങ്കിലും അത് ഗുണം ചെയ്യില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

അതേസമയം ഉമ തോമസിനെ ഏകപക്ഷീയമായി പരിഗണിക്കുന്നതിൽ  ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തി ഉണ്ട്.ല്ലയിലെ നേതാക്കളോട് കൂടിയാലോചിക്കാതെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കരുതെന്ന വിമർശനവും ഈ നേതാക്കൾ ഉന്നയിച്ചിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും വരെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി പോര് വേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാല്‍ മതിയെന്നാണ് നേതൃത്വത്തിന്റെ നിലപാട്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News