Thrissur Pooram 2022 : കനത്ത മഴ; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു

Thrissur Pooram Vedikettu ഇന്നലെ മെയ് 10ന് രാത്രി നടത്താൻ തീരുമാനിച്ചിരുന്ന വെടിക്കെട്ട് മഴ തുടർന്ന് ഇന്ന് മെയ് 11ന് വൈകിട്ടത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 11, 2022, 07:34 PM IST
  • വെടിക്കെട്ട് ഞായറാഴ്ച നടത്താൻ തീരുമാനമായി.
  • ഇന്നലെ മെയ് 10ന് രാത്രി നടത്താൻ തീരുമാനിച്ചിരുന്ന വെടിക്കെട്ട് മഴ തുടർന്ന് ഇന്ന് മെയ് 11ന് വൈകിട്ടത്തേക്ക് മാറ്റിവെക്കുകയായിരുന്നു
Thrissur Pooram 2022 : കനത്ത മഴ; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു

തൃശൂർ : സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് തൃശൂർ പൂരം വെട്ടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. വെടിക്കെട്ട് ഞായറാഴ്ച നടത്താൻ തീരുമാനമായി. ഇന്നലെ മെയ് 10ന് രാത്രി നടത്താൻ തീരുമാനിച്ചിരുന്ന വെടിക്കെട്ട് മഴ തുടർന്ന് ഇന്ന് മെയ് 11ന് വൈകിട്ടത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ ആന്ധ്ര തീരങ്ങളിൽ ഭീഷിണി ഉയർത്തുന്ന അസാനി ചുഴലിക്കാറ്റിനെ തുടർന്നുള്ള കേരളത്തിലെ കനത്ത മഴയ്ക്ക് ഇന്നും ശമനമില്ലാത്തതിനെ തുടർന്നാണ് വെടിക്കെട്ട് വീണ്ടും മാറ്റാൻ തീരുമാനമായത്. 

മഴ ശക്തമായതോടെയാണ്‌ തൃശൂർ പൂരത്തിലെ പ്രധാന ആകർഷണമായ വെടിക്കെട്ട് രണ്ടാം തവണയും മാറ്റിവയ്ക്കുന്നത്. പൂരദിനം വൈകിട്ട് നടന്ന കുടമാറ്റത്തിന്റെ അവസാനം പെയ്തു തുടങ്ങിയ മഴ പിന്നീട് ഇടവിട്ട് പെയ്തതോടെയാണ് വെടിക്കെട്ട് മാറ്റിവയ്ക്കാൻ ദേവസ്വങ്ങൾ നിർബന്ധിതരായത്. വെടിമരുന്ന് നിറക്കാനായി കുഴിച്ച കുഴികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിയിട്ടിട്ടുണ്ടെങ്കിലും ഭൂമി നനഞ്ഞതും തോരാത്ത മഴയും മൂലമാണ്  ദേവസ്വങ്ങൾ യോഗം ചേർന്ന് വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. 

ജില്ലാ ഭരണകൂടവും പോലീസുമായി ചർച്ച ചെയ്‌ത ശേഷമാകും ഇനി വെടിക്കെട്ട് നടത്തുന്ന ദിവസം അന്തിമമായി പ്രഖ്യാപിക്കുക. ദിവസങ്ങളിലെ കാലാവസ്ഥ കണക്കിലെടുത്താകും തീരുമാനം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News