തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ബിജെപിയും സഖ്യകക്ഷിയായ ബി.ഡി.ജെ.എസും തമ്മിലുണ്ടായിരുന്ന തര്‍ക്കം സമവായത്തിലേക്ക് നീങ്ങുന്നതായി സൂചന. തല്‍ക്കാലം എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് ബി.ഡി.ജെ.എസ് പിന്‍മാറില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ധാരണയായി.  ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പിള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുകിയത്. 

Last Updated : Sep 30, 2017, 05:41 PM IST
തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബിജെപിയും സഖ്യകക്ഷിയായ ബി.ഡി.ജെ.എസും തമ്മിലുണ്ടായിരുന്ന തര്‍ക്കം സമവായത്തിലേക്ക് നീങ്ങുന്നതായി സൂചന. തല്‍ക്കാലം എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് ബി.ഡി.ജെ.എസ് പിന്‍മാറില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ധാരണയായി.  ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പിള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുകിയത്. 

വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു ബി.ഡി.ജെ.എസ്. തര്‍ക്കപരിഹാരത്തിനായി തുഷാര്‍ വെള്ളാപ്പിള്ളിയെ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ ഇരുപാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന. തല്‍ക്കാലം എന്‍.ഡി.എ സഖ്യത്തില്‍ തുടരുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ബി.ഡി.ജെ.എസ് പിന്തുണയ്ക്കുമെന്നും തുഷാര്‍ വെള്ളാപ്പിള്ളി അറിയിച്ചു. 

അതേസമയം കേന്ദ്രമന്ത്രിസ്ഥാനത്തെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ആവശ്യം ഉന്നയിച്ചില്ലെന്ന് തുഷാര്‍ വെള്ളാപ്പിള്ളി പറഞ്ഞു. 

Trending News