ശബരിമലയെന്ന്‍ പരാമര്‍ശിച്ചില്ല; പ്രധാനമന്ത്രിയെ പ്രശംസിച്ച് ടിക്കാറാം മീണ

പെരുമാറ്റചട്ട ലംഘനത്തിനെതിരെ നിരവധി പരാതികൾ ഉയരുന്ന ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും മുന്നറിയിപ്പായാണ് മീണ ഇക്കാര്യം പറഞ്ഞത്.   

Last Updated : Apr 13, 2019, 01:31 PM IST
ശബരിമലയെന്ന്‍ പരാമര്‍ശിച്ചില്ല; പ്രധാനമന്ത്രിയെ പ്രശംസിച്ച് ടിക്കാറാം മീണ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ നരേന്ദ്ര മോദിയെ പ്രശംസിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ.  പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമീഷണര്‍ പ്രശംസിച്ചത്.

ഈ ശൈലി എല്ലാവര്‍ക്കും മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. പെരുമാറ്റചട്ട ലംഘനത്തിനെതിരെ നിരവധി പരാതികൾ ഉയരുന്ന ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും മുന്നറിയിപ്പായാണ് മീണ ഇക്കാര്യം പറഞ്ഞത്. 

പെരുമാറ്റചട്ടത്തിന് ചില ലക്ഷമണരേഖയുണ്ടെന്നും അത് എല്ലാവരും പാലിക്കണമെന്നും, രേഖ കടന്നാല്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കാസർകോട്, തൃശ്ശൂർ, കൊല്ലം കാലക്ടർമാർക്ക് ലഭിച്ച പെരുമാറ്റ ചട്ടലംഘന പരാതികളിൽ അവർക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 

 കർഷകരുടെ ലോണുകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ഇനി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കില്ലെന്നും ടിക്കറാം മീണ അറിയിച്ചു. 

Trending News