TP Chandrasekharan murder case: ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ്; പ്രക്ഷുബ്ധമായി നിയമസഭ, മൂന്ന് ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

Kannur prison officials suspended: മൂന്ന് പ്രതികൾ മാത്രമല്ലെന്നും നാലാമതൊരാൾ കൂടി ഉണ്ടെന്നും നാല് പ്രതികൾക്കും ശിക്ഷായിളവ് നൽകാനാണ് സർക്കാർ ശ്രമമെന്നും വിഡി സതീശൻ ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 27, 2024, 04:03 PM IST
  • സർക്കാർ ശിക്ഷാഇളവ് നൽകാൻ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു
  • പ്രതിപക്ഷം കുടില രാഷ്ട്രീയ ശ്രമം നടത്തുന്നുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി എംബി രാജേഷ് വിമർശിച്ചു
TP Chandrasekharan murder case: ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ്; പ്രക്ഷുബ്ധമായി നിയമസഭ, മൂന്ന് ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിനെതിരെ പ്രക്ഷുബ്ധമായി നിയമസഭ. അണ്ണൻ ഷിജിത്ത്, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ട്രൗസർ മനോജ് ഉൾപ്പെടെ നാല് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ ഇടപെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. വിഡി സതീശൻ ഇക്കാര്യം സബ്മിഷനായി ഉന്നയിക്കാനെത്തിയപ്പോൾ മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഉത്തരവ് പുറത്തിറക്കിയാണ് സർക്കാർ മുഖം രക്ഷിച്ചത്.

നിയമസഭയിൽ മുഖ്യമന്ത്രിയും സ്പീക്കറും ഇല്ലാതിരുന്ന ഘട്ടത്തിലാണ് പ്രതിപക്ഷനേതാവ് ടിപി കേസ് സബ്മിഷനായി ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.ബി രാജേഷ് മറുപടി നൽകി. ഉച്ചക്ക് ഡൽഹിക്ക് പോകേണ്ടതിനാലാവാം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വന്നിരുന്നില്ല. സബ്മിഷൻ പരിഗണനക്ക് വന്നപ്പോൾ സ്പീക്കർ സഭയുടെ നിയന്ത്രണം ഡെപ്യൂട്ടി സ്പീക്കറെ ഏൽപ്പിച്ച് ചേമ്പറിലേക്ക് പോയി. 

മൂന്ന് പ്രതികൾ മാത്രമല്ലെന്നും നാലാമതൊരാൾ കൂടി ഉണ്ടെന്നും നാല് പ്രതികൾക്കും ശിക്ഷായിളവ് നൽകാനാണ് സർക്കാർ ശ്രമമെന്നും വിഡി സതീശൻ ആരോപിച്ചു. ചൊക്ലി പോലീസ് ഇന്നലെ രാത്രിയും കെകെ രമയുടെ മൊഴിയെടുത്തു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമായി പൊലീസ് മൂന്ന് ദിവസങ്ങളിൽ കെകെ രമയുടെ മൊഴിയെടുത്തു. ഉപജാപക സംഘമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

ALSO READ: വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ദേശീയ പ്രശ്നമെന്നും സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും ഭക്ഷ്യമന്ത്രി

സർക്കാർ ശിക്ഷാഇളവ് നൽകാൻ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞു. പ്രതിപക്ഷം കുടില രാഷ്ട്രീയ ശ്രമം നടത്തുന്നുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി എംബി രാജേഷ് വിമർശിച്ചു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാതെ സഭയിൽ ഭരണകക്ഷി അംഗങ്ങൾ ബഹളം വച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് പ്രതിപക്ഷ അം​ഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

നേരത്തെ ടിപി കേസിന് അവതരണാനുമതി തേടി അടിയന്തര പ്രമേയമായി കെകെ രമ നോട്ടീസ് നൽകിയിരുന്നു. സർക്കാർ നിലപാട് വ്യക്തമാക്കേണ്ടതിന് പകരം സ്പീക്കർ ഇടപെട്ട് അഭിപ്രായം നടത്തി നോട്ടീസ് തള്ളിയത് വിവാദമായിരുന്നു. തുടർന്നാണ് വിഷയം സബ്മിഷനായി അവതരിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News