Kerala Price Hike: വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ദേശീയ പ്രശ്നമെന്നും സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും ഭക്ഷ്യമന്ത്രി

Kerala Price Hike Issue: അവശ്യ വസ്തുക്കളുടെ വിലക്കയറ്റം ദേശീയ പ്രശ്നമാണെന്നും വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jun 26, 2024, 08:03 PM IST
  • വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയെന്ന് പ്രതിപക്ഷം
  • സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎ അടിയന്തര പ്രമേയ നോട്ടീസ് നൽകി
Kerala Price Hike: വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ദേശീയ പ്രശ്നമെന്നും സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അവശ്യവസ്തുക്കളുടെ വിലക്കയറ്റം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സാധാരണക്കാരുടെ ജീവിതം ദുസ്സഹമായെന്നും സപ്ലൈ ഇല്ലാത്ത സ്ഥാപനമായി സപ്ലൈകോ മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു. അവശ്യവസ്തുക്കളുടെ വിലക്കയറ്റം ദേശീയ പ്രശ്നമാണെന്നും വിഷയത്തിൽ സംസ്ഥാന സർക്കാർ കാഴ്ചക്കാരായി നിൽക്കില്ലെന്നും ഇടപെടൽ നടത്തുമെന്നും ഭക്ഷ്യമന്ത്രി ജിആർ അനിൽ മറുപടി നൽകി.

സംസ്ഥാനത്ത് പച്ചക്കറി അടക്കമുള്ള അവശ്യവസ്തുക്കളുടെ വില ക്രമാതീതമായി കൂടിയതിനാൽ ജനജീവിതം ദുസ്സഹമാണെന്നും സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നുമായിരുന്നു അടിയന്തര പ്രമേയ നോട്ടീസിലെ പ്രതിപക്ഷ ആവശ്യം.

റോജി എം ജോൺ എംഎൽഎയാണ് അടിയന്തര പ്രമേയ  നോട്ടീസ് നൽകിയത്. എന്നാൽ ആവശ്യവസ്തുക്കൾക്ക് ഉത്പാദന സംസ്ഥാനത്തെക്കാൾ വിലക്കുറവാണ് കേരളത്തിലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ പറഞ്ഞു. വിലക്കയറ്റം തടയാൻ ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ഇരുചക്ര വാഹനത്തിന് 3,500 രൂപ, പട്ടിക വിഭാ​ഗങ്ങൾക്ക് ഫീസിൽ ഇളവ്; ഡ്രൈവിങ് സ്കൂള്‍ ഫീസ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

സപ്ലൈകോയെ തകർക്കുന്ന സമീപനം പ്രതിപക്ഷത്തു നിന്നുണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോയ്ക്ക് ആവശ്യമായ പരിഗണന നൽകുന്നുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. അതേസമയം, ഇക്കാര്യത്തിൽ കണക്കുകൾ നിരത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ധനമന്ത്രിക്ക് മറുപടി നൽകി.

കഴിഞ്ഞ വർഷത്തേക്കാൾ 862 കോടി രൂപ കുറവാണ് ഇത്തവണ സപ്ലൈകോ ചെലവാക്കിയതെന്നും സപ്ലൈകോയുടെ ഘാതകരെന്ന് ഈ സർക്കാർ വിലയിരുത്തപ്പെടുമെന്നും വിഡി സതീശൻ പറഞ്ഞു. സ്പീക്കർ എഎൻ ഷംസീർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News