തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ രൂക്ഷ വിമർശനം . തോട്ടണ്ടി ഇറക്കുമതിയില്‍ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ ക്രമക്കേട് നടത്തിയെന്ന പരാതി പരിഗണിക്കവെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിമര്‍ശനമുന്നയിച്ചത്.
മന്ത്രിമാര്‍ക്കെതിരായ പരാതികള്‍ കോടതിയിലെത്തിയതിന് ശേഷമാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നത്. മേഴ്‌സികുട്ടിയമ്മക്ക് എതിരായ പരാതി മൂന്ന് തവണ കോടതിയില്‍ എത്തിയതിന് ശേഷമാണ് വിജിലന്‍സ് കേസെടുത്തത്. എന്താണ് ഇതിന് കാരണമെന്ന് കോടതി ചോദിച്ചു.
വിമര്‍ശനത്തെ തുടര്‍ന്ന് വിജിലന്‍സ് ഡയറ്കടര്‍ ജേക്കബ് തോമസ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. സുപ്രധാന കേസുകളില്‍ അന്വേഷണം നത്തുന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് വൈകിട്ട് നാലിന് വിളിച്ചിരിക്കുന്നത്.
കോടതിയുടെ പരാമര്‍ശത്തിന് പിന്നാലെ വിജിലന്‍സ് ഡയറക്ടറെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.സർക്കാരിന്റെ താളത്തിനൊത്ത് വിജിലൻസ് തുള്ളുകയാണെന്നും ആരോപിച്ചു.