Prayaga Martin: ഹ..ഹ..ഹി..ഹു...ഹു, ശ്രദ്ധേയമായി പ്രയാഗയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

കഴിഞ്ഞ ദിവസമാണ് ഓംപ്രകാശിനെ കൊച്ചിയിലെ കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ  നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2024, 11:32 AM IST
  • റിമാൻഡ് റിപ്പോ‍ർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയുമായി പ്രയാ​ഗ മാർട്ടിൻ
  • പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും പൊലീസ് ചോദ്യം ചെയ്യും
  • കേസിൽ എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു
Prayaga Martin: ഹ..ഹ..ഹി..ഹു...ഹു, ശ്രദ്ധേയമായി പ്രയാഗയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരികേസിലെ റിമാൻഡ് റിപ്പോ‍ർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയുമായി നടി പ്രയാ​ഗ മാർട്ടിൻ. ഹ,ഹ,ഹ,ഹു. ഹു എന്നെല്ലാമെഴുതിയ ഫ്രെയിം ചെയ്ത ഒരു ബോർഡാണ് പ്രയാ​ഗ പങ്കുവെച്ചത്. ലഹരി കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയുള്ള നടിയുടെ ഈ സ്റ്റോറി ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളെ പരിഹസിച്ചതാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

കഴിഞ്ഞ ദിവസമാണ് ഓംപ്രകാശിനെ കൊച്ചിയിലെ കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ  നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിനിമാ താരങ്ങളും ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിലെത്തിയിരുന്നെന്നും ലഹരി പാർട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. 

Read Also: ഹരിയാനയിൽ വൻ ട്വിസ്റ്റ്, ബിജെപി മുന്നേറുന്നു, ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം (LIVE)

പൊലീസ് റിപ്പോ‍ർട്ട് പ്രകാരം ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളിൽ രണ്ടുപേർ ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനുമാണ്. ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ എത്താൻ ഇരുവർക്കും മരട് പൊലീസ് നിർദ്ദേശം നൽകി.

അതേസമയം കേസിൽ എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. താരങ്ങളെ ഹോട്ടലിൽ എത്തിച്ചത് ഇയാളാണെന്നാണ് പൊലീസിന്റെ നി​ഗമനം. ശനിയാഴ്ച പുലർച്ചെയാണ് ഓംപ്രകാശും സംഘവും ഹോട്ടലിൽ മൂന്ന് മുറികളെടുത്തത്. 1.5 ലക്ഷത്തോളം രൂപയാണ് വാടകയായി നല്‍കിയിരുന്നത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഹോട്ടലിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News