UAPA: അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമന്‍ -ഉസ്മാന്‍

UAPA ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനെ പൊലീസ് തിരിച്ചറിഞ്ഞു. 

Last Updated : Nov 18, 2019, 12:52 PM IST
UAPA: അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമന്‍ -ഉസ്മാന്‍

മലപ്പുറം: UAPA ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനെ പൊലീസ് തിരിച്ചറിഞ്ഞു. 

മലപ്പുറം സ്വദേശിയായ ഉസ്മാനാണ് ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നത്‌. പോലീസിനെ കണ്ടു ഓടി രക്ഷപ്പെടുകയായിരുന്നു. 

മാവോയിസ്റ്റ് ബന്ധമുള്ള ഇയാള്‍ നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ് അറിയിച്ചു.

ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗില്‍ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത്

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്. 

കഴിഞ്ഞ 2നാണ് ക​ണ്ണൂ​ര്‍ പാ​ല​യാ​ട്ടെ സ​ര്‍​വ​ക​ലാ​ശാ​ലാ ക്യാമ്പസ് നി​യ​മ​വി​ദ്യാ​ര്‍​ഥി അ​ല​ന്‍ ഷു​ഹൈ​ബ് 20), ക​ണ്ണൂ​ര്‍ സ്കൂ​ള്‍ ഓ​ഫ് ജേ​ര്‍​ണ​ലി​സം വി​ദ്യാ​ര്‍​ഥി താ​ഹ ഫൈ​സ​ല്‍ (24) എ​ന്നി​വ​ര്‍ മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ​ത്. 

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ്‌ ഇയാളെ തിരിച്ചറിയാന്‍ പോലീസിനായത്. 

Trending News