Gaza Airstrike: ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇസ്രയേൽ ഗസയിൽ നടത്തിയ വ്യാമാക്രമണത്തിൽ യഹ്യ സിൽവാർ കൊല്ലപ്പെട്ടെന്നാണ് സംശയം. ഏറ്റുമുട്ടലിൽ മൂന്ന് പേരെ വധിച്ചുവെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവരിൽ ഒരാൾ ഹമാസ് തലവൻ യഹ്യ സിൽവാർ ആണോയെന്ന് പരിശോധിക്കുകയാണെന്നും ഐഡിഎഫ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
During IDF operations in Gaza, 3 terrorists were eliminated. The IDF and ISA are checking the possibility that one of the terrorists was Yahya Sinwar. At this stage, the identity of the terrorists cannot be confirmed.
In the building where the terrorists were eliminated, there…
— Israel Defense Forces (@IDF) October 17, 2024
ഒക്‌ടോബർ ഏഴിന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് യഹ്യ സിൻവാർ. ഈ വർഷം ജൂലൈയിൽ ഉണ്ടായ ആക്രമണത്തിൽ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹമാസിൻ്റെ പുതിയ നേതാവായി യഹ്യയെ പ്രഖ്യാപിച്ചത്. 1962ൽ ഗാസയിലെ ഖാൻ യൂനിസ് അഭയാർത്ഥി ക്യാമ്പിലാണ് യാഹ്യ സിൻവാർ ജനിച്ചത്. 1987-ൽ സ്ഥാപിതമായ ഹമാസിൻ്റെ ആദ്യകാല അംഗങ്ങളിൽ ഒരാളാണ് യഹ്യ.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.