ചായയും ബിസ്ക്കറ്റും സ്വദേശിവടയും കഴിച്ച് സൊറ പറയുന്ന ജിമ്മി; മഹാദേവ ഗ്രാമക്കാരുടെ സ്വന്തം

കൃത്യമായി വാക്സിനെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട് ജിമ്മിയെ

Written by - Zee Malayalam News Desk | Last Updated : Oct 16, 2022, 02:42 PM IST
  • മഹാദേവ ഗ്രാമത്തിലെ ആൽത്തറയിലിൽ ആറു പേർക്കൊപ്പമാണ് ജിമ്മിയുടെ പ്രധാന കൂട്ട്
  • റിട്ടയേഡ് എക്സൈസ് ഇൻസ്പെക്ടറായ ഡേവിഡിൻ്റെ വളർത്തുനായയാണ് ജിമ്മി
  • വൈകിട്ട് 5 മണി എന്നൊരു സമയമുണ്ടെങ്കിൽ ജിമ്മി ആൽത്തറയിൽ എത്തും
ചായയും ബിസ്ക്കറ്റും സ്വദേശിവടയും കഴിച്ച് സൊറ പറയുന്ന ജിമ്മി; മഹാദേവ ഗ്രാമക്കാരുടെ സ്വന്തം

പയ്യന്നൂർ: തെരുവുനായ ശല്യത്തെ കുറിച്ചുള്ള ചർച്ചകളൊന്നും പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ ജിമ്മി അറിഞ്ഞിട്ടേയില്ല.ആൽത്തറയിലെ തൻറെ സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് ചായയും ബിസ്ക്കറ്റും സ്വദേശിവടയും കഴിച്ച് സൊറ പറയുന്ന ജിമ്മി നാട്ടിലെ താരമാണ്.

ഏവരുടെയും പൊന്നോമനയായ കണ്ണൂർ പയ്യന്നൂരിലെ ജിമ്മിയെന്ന നായയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.മഹാദേവ ഗ്രാമത്തിലെ റിട്ടയേഡ് എക്സൈസ് ഇൻസ്പെക്ടറായ ഡേവിഡിൻ്റെ വളർത്തുനായയാണ് ജിമ്മി.ജിമ്മിക്ക്  ലൈസൻസുണ്ട് , മുറതെറ്റാതെ വാക്സിനെടുക്കും ,എന്നും കുളിപ്പിച്ച് കുട്ടപ്പനാക്കും. പക്ഷെ മറ്റു നായ്ക്കളുമായി ജിമ്മിയ്ക്ക് വലിയ കമ്പനിയൊന്നുമില്ല. മറ്റ് നായകളുടെ നോട്ടപ്പുള്ളിയാണ് ജിമ്മി.

Also Read: കാമുകിയുമായി ഷോപ്പിംഗ് നടത്തുകയായിരുന്ന ഭർത്താവിനെ പഞ്ഞിക്കിട്ട് ഭാര്യ..! വീഡിയോ വൈറൽ

മഹാദേവ ഗ്രാമത്തിലെ ആൽത്തറയിലിൽ  ആറു പേർക്കൊപ്പമാണ് ജിമ്മിയുടെ പ്രധാന കൂട്ട്.അവൻ്റെ അച്ഛനും വല്യച്ചനും അമ്മാവനും ഏട്ടനുമെല്ലാം തങ്ങളാണെന്ന്  കൂട്ടായ്മയിലെ ശിവദാസനും അനീഷും സുനിൽകുമാറും മുരളീധരനും പദ്മനാഭന്മാരും ചിരിച്ചു കൊണ്ട് അഭിമാനത്തോടെ പറയും.

Viral Video: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ

ശിവദാസൻ്റെ ബൈക്കിലിരുന്ന് ഹെൽമറ്റില്ലാത്ത  നാടുചുറ്റുക, അനീഷിൻ്റെ ഓട്ടോറിക്ഷയിൽ കൂലി കൊടുക്കാതെ സവാരി ചെയ്യുക.. ഇതൊക്കെയാണ് ഇഷ്ട്ൻറെ പ്രധാന വിനോദങ്ങൾ.വൈകിട്ട് 5 മണി എന്നൊരു സമയമുണ്ടെങ്കിൽ ജിമ്മി ആൽത്തറയിൽ എത്തും. ആളുടെ കൂട്ടും കറങ്ങി നടപ്പുമൊക്കെ മനുഷ്യർക്കൊപ്പമാണ്.ഇവരുടെ കൂട്ടത്തിലെ ഒരാളാണ് താനെന്ന അഭിമാനം ജിമ്മിയുടെ ഇരിപ്പിലും നടപ്പിലും കിടപ്പിലുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News