Viral Video: അലമാരയിലാണോ ദുബായിൽ പോകുന്നത്? കുരുന്നിന്റെ വീഡിയോ വൈറലാകുന്നു

Viral Video: kunjuvava എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുട്ടിയുടെ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 02:58 PM IST
  • kunjuvava എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • കുട്ടികളുടെ രസകരമായ നിരവധി വീഡിയോകൾ ഈ പേജിൽ ഷെയർ ചെയ്യാറുണ്ട്.
  • 85k ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
Viral Video: അലമാരയിലാണോ ദുബായിൽ പോകുന്നത്? കുരുന്നിന്റെ വീഡിയോ വൈറലാകുന്നു

Viral Video: നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലായിക്കൊണ്ടിരിക്കുന്നത്. രസകരമായ വീഡിയോകൾ കണ്ടും ഷെയർ ചെയ്തുമൊക്കെ പോകുമ്പോൾ വീഡിയോകൾ വൈറലായി മാറുകയാണ്. ഈ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവർ പോലും ചിലപ്പോൾ വിചാരിച്ചിട്ടുണ്ടാകില്ല ഇത്രയ്ക്കൊക്കെ വൈറലാകുമെന്ന്. അത്തരത്തിൽ ഒരു കൊച്ചു കുഞ്ഞിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

അലമാരയ്ക്കുള്ളിൽ നിൽക്കുന്ന കുട്ടിയെയും പുറത്ത് വടിയും കൊണ്ട് നിൽക്കുന്ന അമ്മയെയും വീഡിയോയിൽ കാണാം. അലമാരയിൽ നിന്ന് കുഞ്ഞിനോട് പുറത്തിറങ്ങാൻ പറയുകയാണ് അമ്മ. അപ്പോൾ കുട്ടി പറയുന്നതാണ് വൈറലാകുന്നത്. ഞാൻ ദുബായ്ക്ക് പോകുവാ...പുറത്തിറങ്ങാൻ പറഞ്ഞപ്പോൾ ഇതായിരുന്നു കുട്ടിയുടെ മറുപടി. ഇത് കേട്ട് അമ്മയും ബാക്കിയുള്ളവരും ചിരിക്കുന്നത് കേൾക്കാം. ഇതിലാണോ ദുബായ്ക്ക് പോകുന്നതെന്ന് അമ്മ ചോദിക്കുന്നുണ്ട്. അമ്മ അടിക്കാതിരിക്കാൻ പഠിച്ച പണി പതിനെട്ടും കുട്ടി നോക്കുന്നുണ്ട്. തുടർന്നും അമ്മയും മകളുമായി രസകരമായ സംഭാഷണം നടക്കുന്നുണ്ട്. 

Also Read: Viral Video : ഗരുഡ പരുന്തുകളുടെ പ്രണയം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

kunjuvava എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുട്ടികളുടെ രസകരമായ നിരവധി വീഡിയോകൾ ഈ പേജിൽ ഷെയർ ചെയ്യാറുണ്ട്. 85k ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേർ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കളെ വിമർശിച്ച് കൊണ്ടും കമന്റുകളുണ്ട്. വൈറലാകാൻ വേണ്ടി എന്തും കാണിക്കുന്നത് നല്ലതല്ല എന്നാണ് ചിലരുടെ കമന്റ്. കുട്ടി ഒറ്റക്ക് കയറി അറിയാതെ വാതിൽ അടഞ്ഞു പോയാൽ ഈ ചിരി കരച്ചിലായി മാറുമെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്

Trending News