ആനയുടെ കൊമ്പിൽ തൂങ്ങി പെൺകുട്ടി; കിടിലൻ വീഡിയോ

 കൊളക്കാടൻ ഗണപതി എന്ന ഒറ്റ കൊമ്പനാണ് വീഡിയോയിൽ എന്ന് അടിക്കുറിപ്പിലുണ്ട് ആനയും ആനക്കാരും എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 04:03 PM IST
  • ആനയുടെ കൊമ്പിൽ തൂങ്ങി പൊങ്ങുന്ന പെൺകുട്ടിയെ വീഡിയോയിൽ കാണാം
  • ആനയും ആനക്കാരും എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്
ആനയുടെ കൊമ്പിൽ തൂങ്ങി പെൺകുട്ടി; കിടിലൻ വീഡിയോ

Viral Video: സോഷ്യൽ മീഡിയയിൽ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും തരംഗം സൃഷിക്കാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. ഒരു ആനയും പെൺകുട്ടിയും തമ്മിലുള്ള സ്നേഹവും രസകരമായ ബന്ധം വ്യക്തമാക്കുന്ന വീഡിയോ ആണിത്.

ആനയുടെ കൊമ്പിൽ തൂങ്ങി പൊങ്ങുന്ന പെൺകുട്ടിയെ വീഡിയോയിൽ കാണാം. കൊളക്കാടൻ ഗണപതി എന്ന ഒറ്റ കൊമ്പനാണ് വീഡിയോയിൽ എന്ന് അടിക്കുറിപ്പിലുണ്ട്. ആനയും ആനക്കാരും എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്.കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ്  ആനകൾ. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്.

 

 

ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് ഏഷ്യൻ ആനകൾക്ക് സൗന്ദര്യം കൂടുതലാണ്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. ഒരു വശത്തെ കാലുകൾ ഒരേസമയം മുമ്പോട്ടവെച്ചുനടക്കാനുള്ള പ്രത്യേകതയാണ് ആനകളെ മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തരാകുന്നത്.  ആനകൾക്ക് വിശേഷ ബുദ്ധിയുണ്ടെന്നും ആളുകൾ പറയാറുണ്ട്. 5000-ന് അടുത്ത് ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News