ജനപ്രീതി, ജനങ്ങളിലുള്ള സ്വാധീനം... രാജ്യത്തെ മികച്ച 50 MLAമാരില്‍ ഒരാളായി വിടി ബല്‍റാ൦!!

ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ്‌ എന്ന മാഗസിന്‍ തയാറാക്കിയ പട്ടികയിലാണ് വിടി ബല്‍റാം ഇടം നേടിയിരിക്കുന്നത്.

Last Updated : Aug 16, 2020, 10:22 AM IST
  • ബിജെപി രാജസ്ഥാന്‍ സംസ്ഥാന അധ്യക്ഷന്‍ സതീഷ്‌ പൂനിയയും പട്ടികയില്‍ ഇടം നേടി. കാര്യക്ഷമത വിഭാഗത്തിലാണ് സതീഷ്‌ പൂനിയയെ പരിഗണിച്ചത്.
  • പാലക്കാട് തൃത്താല മണ്ഡലത്തില്‍ നിന്നുമുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് വിടി ബല്‍റാം.
ജനപ്രീതി, ജനങ്ങളിലുള്ള സ്വാധീനം... രാജ്യത്തെ മികച്ച 50 MLAമാരില്‍ ഒരാളായി വിടി ബല്‍റാ൦!!

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച അന്‍പത് MLAമാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നും ഇടം നേടി വിടി ബല്‍റാം. ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ്‌ എന്ന മാഗസിന്‍ തയാറാക്കിയ പട്ടികയിലാണ് വിടി ബല്‍റാം (VT Balram) ഇടം നേടിയിരിക്കുന്നത്. രാജ്യത്തെ 3958 MLAമാരില്‍ ഓണ്‍ലൈനായി നടത്തിയ സര്‍വേയിലൂടെയാണ് പട്ടിക ക്രമീകരിച്ചിരിക്കുന്നത്.

അവസാന റൗണ്ടിലെത്തിയത് 150 MLAമാര്‍ മാത്രമാണ്. 50 വിഭാഗങ്ങളിലായായിരുന്നു തിരഞ്ഞെടുപ്പ്. ഇതില്‍ ബാസിഗര്‍ എന്ന വിഭാഗത്തിലാണ് വിടി ബല്‍റാമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പാലക്കാട് (Palakkad) തൃത്താല മണ്ഡലത്തില്‍ നിന്നുമുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് വിടി ബല്‍റാം. 31 നിയമസഭകളിലായി 4123 MLAമാരാണ് രാജ്യത്താകെ ഉള്ളത്. 

'ഇങ്ങനെയൊക്കെ തള്ളാവോ?', മുഖ്യമന്ത്രിയോട് വിടി ബൽറാം

ഇതില്‍ 165 പേരുടെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ചര്‍ച്ചകള്‍, ജനപ്രീതി, പ്രവര്‍ത്തനശൈലി, പ്രതിബദ്ധത, സാമൂഹിക ഇടപെടല്‍, ജനങ്ങളിലുള്ള സ്വാധീനം, പൊതുതാൽപര്യം, പ്രതിച്ഛായ, അവതരിപ്പിച്ച ബില്ലുകൾ, എംഎൽഎ ഫണ്ടിന്റെ ഉപയോഗം, നിയമ സഭയിലെ സാന്നിധ്യം തുടങ്ങിയ ഘട്ടങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 

നിയമസഭയ്ക്ക് അകത്തും പുറത്തും അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍, സംവാദങ്ങളിലെ പങ്കാളിത്തം, പൊതു താല്‍പ്പര്യം, സാമൂഹ്യ മാധ്യമം, പൊതുജനാഭിപ്രായം, മാധ്യമ റിപ്പോര്‍ട്ടുകള്‍ , നിയോജകമണ്ഡലത്തിലേക്കുള്ള സംഭാവനകള്‍ തുടങ്ങിയവ വിശകലനം ചെയ്ത് 150 എംഎല്‍എമാരെയായിരുന്നു അന്തിമഘട്ടത്തിലേക്ക് തിരഞ്ഞെടുത്തത്.

മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗികള്‍ ബിനീഷിനെപ്പോലെ ഉള്ളവരാണെന്നാണ്; ബല്‍റാം

മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ എന്നിവരെ ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള അഞ്ച് MLAമാരും മധ്യപ്രദേശില്‍ നിന്നുള്ള 3 MLAമാരും പട്ടികയില്‍ ഇടം നേടി. ബിജെപി രാജസ്ഥാന്‍ സംസ്ഥാന അധ്യക്ഷന്‍ സതീഷ്‌ പൂനിയയും പട്ടികയില്‍ ഇടം നേടി. കാര്യക്ഷമത വിഭാഗത്തിലാണ് സതീഷ്‌ പൂനിയയെ പരിഗണിച്ചത്.

ശക്തി ഗണത്തില്‍ ഇടം നേടിയത് റായ്ബറേലിയില്‍ നിന്നുമുള്ള കോണ്‍ഗ്രസ് അംഗം അതിഥി സിംഗാണ്. അടുത്തിടെ കോണ്‍ഗ്രാസില്‍ നിന്നും അച്ചടക്ക നടപടി നേരിടേണ്ടി വന്ന നേതാവാണ്‌ അതിഥി. ഇതിനു പുറമേ രാജ്യത്തെ മികച്ച അന്‍പത് കളക്ടര്‍മാരുടെ പട്ടികയും ഫെയിം ഓഫ് ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, ഇതില്‍ കേരളത്തില്‍ നിന്നുമുള്ള ആരും ഇടം നേടിയിട്ടില്ല.

Trending News