Oxygen Beds: കേരളത്തില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടണം: ആരോഗ്യ വിദഗ്ധര്‍

കേരളത്തിൽ ഓണം കഴിഞ്ഞാൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്.  അതുകൊണ്ടുതന്നെ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം എത്രയും വേഗം കൂട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Aug 23, 2021, 05:18 PM IST
  • കേരളത്തിൽ ഓണം കഴിഞ്ഞാൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്
  • പ്രതിദിന രോഗികളുടെ എണ്ണം 40000 മുതല്‍ 60000 ന് മുകളില്‍ വരെ ഉണ്ടാകും
  • ഇപ്പോൾ സംസ്ഥാനത്ത് 870 മെട്രിക് ടണ്‍ ഓക്‌സിജന്‍ കരുതല്‍ ശേഖരമുണ്ട്
Oxygen Beds: കേരളത്തില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടണം: ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: കേരളത്തിൽ ഓണം കഴിഞ്ഞാൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്.  അതുകൊണ്ടുതന്നെ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം എത്രയും വേഗം കൂട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. 

ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍, മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യം ഇവയൊക്കെ നിലനില്‍ക്കുന്നതിനാല്‍ പ്രതിദിന രോഗികളുടെ എണ്ണം മൂന്നു മുതല്‍ നാലിരട്ടി വരെ ആകാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: Covid Third Wave: സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത,ഒക്ടോബറിൽ മൂന്നാംതരംഗമെന്ന് സൂചന

അങ്ങനെ വന്നാല്‍ പ്രതിദിന രോഗികളുടെ (Covid19) എണ്ണം 40000 മുതല്‍ 60000 ന് മുകളില്‍ വരെ ഉണ്ടാകും.  എന്നാൽ നിലവിലെ അവസ്ഥയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ആശുപത്രി സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന രോഗികള്‍ ഉണ്ടാകാനുള്ള സാധ്യതയെ ഉണ്ടാകൂവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് ആശ്വാസകരമാണ്. 

മാത്രമല്ല ഐസിയു വെന്റിലേറ്റര്‍ എന്നിങ്ങനെയുള്ള അതിതീവ്ര പരിചരണം എന്നതിനേക്കാള്‍ ഓക്‌സിജന്‍ നല്‍കിയുള്ള ചികില്‍സയാകും കൂടുതല്‍ വേണ്ടി വരിക.
അതുകൊണ്ടുതന്നെ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം പരമാവധി കൂട്ടണമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്. 

ഇപ്പോൾ സംസ്ഥാനത്ത് 870 മെട്രിക് ടണ്‍ ഓക്‌സിജന്‍ കരുതല്‍ ശേഖരമുണ്ട്. നിലവിൽ രോഗബാധിതരുള്ളത് മലപ്പുറം , തൃശൂര്‍ ,എറണാകുളം , കോഴിക്കോട് എന്നീ ജില്ലകളിലാണ്. ഈ ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം.

Also Read: India COVID Update: രാജ്യത്ത് 25,072 പുതിയ കോവിഡ് രോ​ഗികൾ, 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ഇവിടങ്ങളില്‍ വാസ്‌കിന്‍ പരമാവധി പേരില്‍ എത്തുന്നുണ്ടെന്ന് ആരോഗ്യ തദ്ദേശ വകുപ്പുകള്‍ ഉറപ്പാക്കണമെന്നും സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാന്‍ സമ്പര്‍ക്കപട്ടിക തയാറാക്കുന്നത് ശക്തമാക്കുകയും നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്യണമെന്നും ഇതിന് ആരോഗ്യവകുപ്പ് തന്നെ മേല്‍നോട്ടം വഹിക്കണമെന്ന നിര്‍ദേശവും ഉണ്ട്. 

 മാത്രമല്ല വാക്‌സിനേഷന്റെ വേഗം പരമാവധി കൂട്ടണം. പ്രായാധിക്യമുളളവരില്‍ രണ്ടാം ഡോസ് അതിവേഗം എത്തിക്കാനുളള നടപടി ഉണ്ടാക്കണം. വീടുകളില്‍ ചെന്ന് വാക്‌സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News