Wayanad Landslide: ഇന്നും ജനകീയ തെരച്ചിൽ; ദുരന്തത്തിൽ പെട്ട 126 പേരെ ഇനിയും കണ്ടെത്താനുണ്ട്

പുനർനിർമ്മാണം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയവയിൽ സഹായം നൽകുന്നത് പരിഗണിക്കാമെന്ന ഉറപ്പാണ് ഇന്നലെ പ്രധാനമന്ത്രി നൽകിയത്.  

Written by - Zee Malayalam News Desk | Last Updated : Aug 11, 2024, 07:01 AM IST
  • പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവർ തെരച്ചിലിൽ പങ്കെടുക്കും.
  • എട്ടുമണിയോടെ തെരച്ചില്‍ തുടങ്ങുമെന്നാണ് വിവരം
Wayanad Landslide: ഇന്നും ജനകീയ തെരച്ചിൽ; ദുരന്തത്തിൽ പെട്ട 126 പേരെ ഇനിയും കണ്ടെത്താനുണ്ട്

കൽപ്പറ്റ: വയനാട്ടിലെ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള  തെരച്ചിൽ ഇന്നും തുടരും. ജനകീയ തെരച്ചിലാണ് ഇന്നും നടത്തുക. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ ജനകീയ തെരച്ചില്‍ നടക്കുക. ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെയും ഇന്നത്തെ തെരച്ചിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ പെട്ട 126 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവർ തെരച്ചിലിൽ പങ്കെടുക്കും. എട്ടുമണിയോടെ തെരച്ചില്‍ തുടങ്ങുമെന്നാണ് വിവരം. എന്നാൽ രാവിലെ 9 മണിക്കകം രജിസ്റ്റര്‍ ചെയ്യുന്നവർക്ക് മാത്രമേ തെരച്ചില്‍ മേഖലയിലേക്ക് പ്രവേശനമുള്ളൂ. തെരച്ചിലില്‍ പങ്കെടുക്കുന്ന ആളുകളുടെ സുരക്ഷ പരിഗണിച്ചാണ് ഈ തീരുമാനം. നാളെ പുഴയുടെ താഴ്ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്താനാണ് തീരുമാനം. 14 ക്യാമ്പുകളിലായി 1,184 പേരാണ് ഇപ്പോഴുള്ളത്.

Also Read: Wayanad Landslide: ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു; ക്യാമ്പുകളിലുള്ളവരെയും ചികിത്സയില്‍ കഴിയുന്നവരെയും ആശ്വസിപ്പിച്ച് പ്രധാമന്ത്രി

 

അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല ഉള്‍പ്പെടെയുള്ള ദുരന്തബാധിത പ്രദേശങ്ങള്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ക്യാമ്പുകളിലും ആശുപത്രികളിലുമെത്തി ആളുകളെ കണ്ടു. പറയാന്‍ വാക്കുകളില്ലാതെ വിങ്ങിപ്പൊട്ടിയ അവരുടെ തലയില്‍ കൈവച്ചും തോളില്‍ അമര്‍ത്തിപ്പിടിച്ചും കൈകള്‍ ചേര്‍ത്തുപിടിച്ചും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. ഈ മഹാദുരന്തത്തെ അതിജീവിക്കാന്‍ രാജ്യം ഒപ്പുമുണ്ടാവുമെന്ന ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞു. 

വയനാട് ഉരുൾപ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രിസഭാ ഉപസമിതിയാണ് ഇക്കാര്യം അറിയിച്ചത്. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കമുള്ള പ്രദേശങ്ങൾ വിദഗ്ധ സംഘം സന്ദർശിക്കും. അഞ്ചു പേർ അടങ്ങുന്നതാണ് വിദ​ഗ്ധ സംഘം. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതിൽ ഊന്നിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിച്ചതെന്നും മന്ത്രിസഭാ ഉപസമിതി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News